അനിലേ…, തുരുത്തുമേൽ പാടം കണ്ടിട്ടേ ഞാൻ പോകുന്നുള്ളു ; മന്ത്രി വി.എസ് സുനിൽ കുമാർ

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : അനിലേ ഞാൻ തുരുത്തുമേൽ പാടം കൂടി കണ്ടിട്ടേ പോകുന്നുള്ളൂ. മെത്രാൻ കായലിലെ വിത്ത് വിത ഉത്സവം ഉദ്ഘാടനം ചെയ്യാൻ കൃഷി മന്ത്രി ശ്രി.വി.എസ് സുനിൽ കുമാർ അഡ്വ.കെ.അനിൽകുമാറിനോട് പറഞ്ഞ വാക്കുകളാണിത്.

ഏതാനും മാസങ്ങൾക്ക് മുൻപ് കൃഷി മന്ത്രി 25 വർഷത്തിലേറെയായി തരിശ് കിടന്നിരുന്ന ഈ പാടശേഖരം സന്ദർശിക്കുകയും മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ഇവിടെ ക്യഷിയിറക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഒരാൾ പൊക്കത്തിൽ വളർന്ന് നിന്നിരുന്ന ഈറകാടുകളും ഓടപുല്ലുകളും പാടത്തെ ജലമൂറ്റി വളർന്ന അക്വേഷ്യ മരങ്ങളുമൊക്കെയായി പാടമേത് കരയേതെന്നറിയാതെ കിടന്നിരുന്ന നൂറേക്കറോളമുള്ള തുരുത്തുമ്മേൽ പാടം കൃഷിയോഗ്യമാക്കുകയെന്നത് ജനകീയ കൂട്ടായ്മക്ക് ബാലി കേറാമല പോലെ അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നു.

 

നിരവധിയായ വെല്ലുവിളികളെ അതിജീവിച്ച് മനുഷ്വാദ്ധാനത്തിനൊപ്പം മൂന്ന് ഹിറ്റാച്ചി യന്ത്രങ്ങൾ കൃത്യമായ പ്ലാനിംഗോടെ നീണ്ട മൂന്ന് മാസക്കാലം തുരുത്തുമ്മേൽ പാടത്ത് പണിയെടുത്ത് പുതിയ ചാല് കീറി പാടം ക്യഷി യോഗ്യമാക്കിയത്

 

ഒത്തൊരുമയുടെ വിജയമാണ് തുരുത്തുമ്മേൽ പാടം ഇന്ന് കാണുന്ന രീതിയിൽ കൃഷി യോഗ്യമാക്കിയതിന് പിന്നിൽ. ചെറുകിട ജലസേചന വകുപ്പ് എക്സി.എഞ്ചി.കെ.കെ അൻസാർ, അസി.എക്സി.എഞ്ചിനീയർമാരായ ആർ.സുശീല, ബിനു ജോസ്, അസി.എഞ്ചി ലാൽജി വി.സി, ജില്ലാ കൃഷി ഓഫീസർ ബോസ് ജോസഫ്, അഗ്രി.അസി.എഞ്ചി.മുഹമ്മദ് ഷെരിഫ്, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി.രമേശ് തുടങ്ങിയവർ തങ്ങളുടെ വകുപ്പുകളുടെ പരമാവധി സഹായ സഹകരണങ്ങളുമായി പദ്ധതിക്കൊപ്പം ചേർന്നതോടെയാണ് വരും തലമുറയ്ക്കായി ഈ വലിയ നേട്ടം നാം കൈവരിച്ചിരിക്കുന്നത്.

പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് സി.എൻ സത്യനേശൻ, കോട്ടയം കോ-ഓപ്പറേറ്റിവ് അർബൻ ബാങ്ക് ഭരണസമിതിയംഗം ബി.ശശികുമാർ, കൗൺസിലർ സനൽ തമ്പി, രാജു പി.ആർ, സുരേഷ് ജേക്കബ്ബ്, ഷായിച്ചൻ, എന്നിവർക്കൊപ്പം ജനകീയ കൂട്ടായ്മ ക്യഷിയോഗ്യമാക്കിയ തുരുത്തുമ്മേൽ പാടം സന്ദർശിച്ചാണ് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ യാത്ര തുടർന്നത്.