തിരൂരങ്ങാടിയിൽ 17-കാരി മർദ്ദനത്തിനും പീഡനത്തിനും ഇരയായി: സംഭവത്തിൽ രണ്ടാനച്ഛനെതിരെ പോക്സോ വകുപ്പ് ചുമത്തി: അമ്മയ്ക്കെതിരേയും കേസ്: പ്രതിയെ അറസ്റ്റു ചെയ്യാത്തപോലീസിനെതിരേ ഗുരുതര ആരോപണം

Spread the love

മലപ്പുറം: തിരൂരങ്ങാടിയിൽ കുടുംബ വഴക്കിനിടെ 17-കാരി മർദ്ദനത്തിനും പീഡനത്തിനും ഇരയായ സംഭവത്തിൽ
രണ്ടാനച്ഛനെതിരെ പോക്സോ വകുപ്പ് ചുമത്തി.

video
play-sharp-fill

അമ്മയ്ക്കെതിരെയും ജുവൈനൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തി കേസെടുത്തു.

വിദ്യാർത്ഥിനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം ഉണ്ടായിരുന്ന 63 വയസുള്ള മുത്തശ്ശിയും മർദ്ദനത്തിനിരയായതായി മാതൃസഹോദരി പറഞ്ഞു .

മർദ്ദനത്തെ തുടർന്ന് നടക്കാനും സംസാരിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് പെൺകുട്ടി.

മറ്റൊരാളുടെ സഹായത്തോടെയാണ് കുട്ടി നടക്കുന്നത്.

അമ്മ തലമുടിയിൽ പിടിച്ച് ചുമരിൽ ഇടിപ്പിച്ചുവെന്നും കുട്ടി പറഞ്ഞിരുന്നു.

രഹസ്യ ഭാഗങ്ങളിൽ ഉൾപ്പെടെ കുട്ടിക്ക് മുറിവുകളുണ്ടായിരുന്നു.

എന്നാൽ തിരൂരങ്ങാടി പൊലീസ് നിസാര വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യാതെ തിരിച്ചുവിട്ടുവെന്നും ആരോപണം ഉയർന്നിരുന്നു.