
ദില്ലി: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്കുന്ന ലഡു തയാറാക്കുന്നതിന് മൃഗക്കൊഴുപ്പു ചേര്‍ന്ന നെയ്യ് ഉപയോഗിച്ചെന്ന വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി.
ലക്ഷകണക്കിന് വിശ്വാസികളുടെ വികാരം ഉൾപ്പെടുന്നതാണ് ഈ വിഷയം എന്നും രാഷ്ട്രീയക്കളി പാടില്ലെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ് , കെ വി വിശ്വനാഥൻ എന്നിവർ നീരീക്ഷിച്ചു .
സിബിഐയില്‍ നിന്നുള്ള രണ്ടു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ആന്ധ്ര പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയില്‍നിന്നുള്ള സീനിയര്‍ ഓഫിസറും സംഘത്തിലുണ്ടാവും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണത്തിൻ്റെ മേൽനോട്ടം സിബിഐ ഡയറക്ടർ വഹിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം