തിരുപ്പതി ലഡു വിവാദം : നടൻ കാര്‍ത്തിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് താരം

Spread the love

തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത് വലിയ വിവാദമായി മാറിയിരുന്നു.

ഇതിനിടെ തമിഴ് നടൻ കാർത്തിയുടെ ഒരു പരാമർശം നടനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ലഡുവിനെ കുറിച്ച്‌ പരസ്യമായി കാർത്തി നടത്തിയ ഒരു പരാമർശമാണ് താരത്തെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. ഇതിനെതിരെ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും രംഗത്തെത്തിയതോടെ തന്റെ നാക്കുപിഴയ്ക്ക് നടൻ മാപ്പ് പറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞദിവസം ഹൈദരാബാദില്‍ വച്ച്‌ നടന്ന ഒരു ചടങ്ങിനിടയായിരുന്നു കാർത്തിയുടെ പരാമർശം. പരിപാടിക്കിടെ അവതാരക സ്ക്രീനില്‍ ഏതാനും മീമുകള്‍ കാണിച്ച്‌ അതിനെക്കുറിച്ച്‌ തന്റെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ പറയാനായി നടനോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവയില്‍ ഒന്നില്‍ ലഡുവിന്റെ ചിത്രം അടങ്ങുന്നതും ഉണ്ടായിരുന്നു. ഇതിനു മറുപടിയായി കാർത്തി പറഞ്ഞത് ലഡുവിനെ കുറിച്ച്‌ നമുക്ക് ഇപ്പോള്‍ സംസാരിക്കേണ്ടെന്നും അതൊരു വിവാദ വിഷയമാണെന്നുമാണ്.