play-sharp-fill
തിരുനക്കര മഹാദേവക്ഷേത്ര ഉത്സവം; കോട്ടയം നഗരത്തിലെ അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ച് നഗരസഭ; ഭക്ഷ്യവസ്തുകളുടെയും കുടിവെള്ളത്തിൻ്റെയും ഗുണനിലവാരം പരിശോധിച്ചു

തിരുനക്കര മഹാദേവക്ഷേത്ര ഉത്സവം; കോട്ടയം നഗരത്തിലെ അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ച് നഗരസഭ; ഭക്ഷ്യവസ്തുകളുടെയും കുടിവെള്ളത്തിൻ്റെയും ഗുണനിലവാരം പരിശോധിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊതുയിടങ്ങളിലെ യാത്രാ സൗകര്യം പരിഗണിച്ച് കോട്ടയം നഗരത്തിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ച് നഗരസഭ.

തിരുനക്കര ക്ഷേത്രത്തിന്റെ ഭാഗത്തും പരിസര പ്രദേശങ്ങളിലുമായി
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടി നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ ആരോഗ്യ വിഭാഗം തിരുനക്കര മൈതാനത്തും, തിരുനക്കര ക്ഷേത്ര മൈതാത്തും പ്രവർത്തിക്കുന്ന കടകളിലും സ്ഥാപനങ്ങളിലും ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായും പരിശോധന നടത്തി. ഹെൽത്ത് കാർഡുകൾ പരിശോധിച്ചു.

വിതരണം ചെയ്യുന്ന വെള്ളത്തിൻ്റെ ഗുണനിലവാരവും പരിശോധിച്ചു ഉറപ്പ് വരുത്തി.
നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് ടി.എ തങ്കം, ഹെൽത്ത് ഇൻസ്‌പെക്ടർ എച്ച് കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റഹിം ഖാൻ, എം.ആർ രാജേഷ്, രാജേഷ് ലാൽ, കിരൺ, ജഗൽ ജിത്ത്, ജയേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്നും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ ചെയർപേഴ്സണും സെക്രട്ടറിയും അറിയിച്ചു.