
ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിക്കണം; 24 മണിക്കൂറും പൊളിക്കല്‍ നടപടികള്‍ നടത്തണം; 45 ദിവസം കൊണ്ട് നടപടി പൂര്‍ത്തീകരിക്കണം; കോട്ടയം തിരുനക്കര ഷോപ്പിങ്ങ് കോംപ്ലക്‌സ് പൊളിക്കാന്‍ ഇന്ന് കരാര്‍ ഒപ്പിടും
സ്വന്തം ലേഖിക
കോട്ടയം:തിരുനക്കര ബസ് സ്‌റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ കരാര്‍ ഇന്ന് ഒപ്പിടും.
ഉച്ചകഴിഞ്ഞു മൂന്നിനു നഗരസഭയില്‍ ചേരുന്ന ചേരുന്ന യോഗത്തിലാണ് കരാര്‍ ഒപ്പിടുക.
കഴിഞ്ഞ ദിവസം ദിവസം കളക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും കരാര്‍ രൂപീകരിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോപ്പിങ്ങ് കോംപ്ലക്‌സ് പൊളിക്കാന്‍ തീരുമാനമാകുകയും ലേലം നടത്തി പണം കൈപ്പറ്റുകയും ചെയ്‌തിട്ടും കരാര്‍ ഒപ്പിടാത്തതിനാല്‍ പൊളിക്കല്‍ ജോലികള്‍ നീളുകയായിരുന്നു. കൊല്ലം സ്വദേശിയാണ് കരാര്‍ എടുത്തിരിക്കുന്നത്.
പൊളിക്കല്‍ നടപടി 45 ദിവസം കൊണ്ടു പൂര്‍ത്തീകരിക്കണമെന്നു രണ്ടാഴ്‌ച മുൻപ് ചേര്‍ന്ന യോഗത്തില്‍ കളക്‌ടര്‍ നിര്‍ദേശിച്ചിരുന്നു.
ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിക്കണം, 24 മണിക്കൂറും പൊളിക്കല്‍ നടപടികള്‍ നടത്തണം. ബസ് സ്‌റ്റാന്റിന്റെ ഉള്‍ഭാഗത്തു ആര്യാസ് റസ്‌റ്റോറന്റിനോടു ചേര്‍ന്നു വരുന്ന കെട്ടിടവും തിരുനക്കര ക്ഷേത്രം റോഡില്‍ വരുന്ന കെട്ടിടവും പകല്‍ സമയങ്ങളില്‍ പൊളിക്കുന്നതിന് അനുമതി നല്‍കണം. തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
എം.സി. റോഡില്‍ ഗാന്ധിസ്‌ക്വയര്‍ -പോസ്‌റ്റ് ഓഫീസ് റോഡില്‍ വരുന്ന കെട്ടിടങ്ങള്‍ രാത്രി 11നും പുലര്‍ച്ചെ അഞ്ചിനും ഇടയ്‌ക്കുള്ള സമയത്തു പൊളിക്കണം.
എം.സി. റോഡിലും തിരുനക്കര ക്ഷേത്രം റോഡിലും വരുന്ന ഭാഗങ്ങള്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ സുരക്ഷ ഒരുക്കി വേണം പൊളിക്കാന്‍.
പോലീസ് നിര്‍ദേശിക്കുന്ന രീതിയിലുള്ള സുരക്ഷ ഒരുക്കി കലക്‌ടറെ അറിയിച്ചതിനു ശേഷമേ പൊളിക്കല്‍ ആരംഭിക്കാവൂയെന്നും നിര്‍ദേശമുണ്ട്.
പൊളിച്ചു തുടങ്ങുന്നിനുമ മുൻ പായി ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി, ബസ് സ്‌റ്റോപ്പുകള്‍ പുനക്രമീകരിക്കും. മണ്ഡല – മകര വിളക്കു കാലത്തു നിരവധി അന്യസംസ്‌ഥാന തീര്‍ഥാടകര്‍ തിരുനക്കര ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും രാത്രിയും പകലും സഞ്ചാരിക്കുന്നതിനാല്‍ പൊളിക്കല്‍ ജോലികള്‍ ഒക്‌ടോബര്‍ 15നു മുൻപ് പൂര്‍ത്തീകരിക്കണം.
ജില്ലാ പോലീസ് മേധാവി, ജില്ലാ ഫയര്‍ ഫോഴ്‌സ് ഓഫീസറ എന്നിവര്‍ പൊളിക്കല്‍ സമയത്തു പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണം. നിയമലംഘനങ്ങള്‍ കലക്‌ടര്‍ക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.