play-sharp-fill
തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവം: മാർച്ച് 14ന് കൊടിയേറും; 20 ന് തിരുനക്കര പൂരം; 22 ഗജവീരന്മാർ അണി നിരക്കും

തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവം: മാർച്ച് 14ന് കൊടിയേറും; 20 ന് തിരുനക്കര പൂരം; 22 ഗജവീരന്മാർ അണി നിരക്കും

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു ഒരുക്കങ്ങളായി.

മാർച്ച് 14 നു കൊടിയേറി 23നു സമാപിക്കും. 20 നാണു തിരുനക്കര പൂരം. 22 ഗജവീരന്മാർ അണി നിരക്കും. മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ. 21നു വലിയ വിളക്ക് ദേശവിളക്കായി ആഘോഷിക്കും. അന്നു വൈകിട്ട് 6നു ദേശവിളക്കിനു അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി തമ്പുരാട്ടി കിഴക്കേ ഗോപുരനടയിൽ ഭദ്രദീപം തെളിക്കും.


പത്മശ്രീ ലഭിച്ച തമ്പുരാട്ടിയെ ഭാരത് ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്‌ടർ രേണുകാ വിശ്വനാഥൻ ആദരിക്കും. 8 ദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്‌ചശ്രീബലി, വേല, സേവ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാട്ടിനു ചെന്നൈ ചിന്മയാ സിസ്റ്റേഴ്‌സ് രാധിക, ഉമ ആൻഡ് പാർട്ടിയുടെ കച്ചേരിയും വളയപ്പെട്ടി എ.ആർ.സുബ്രഹ്മണ്യം (തവിൽ) തിരുകൊള്ളൂർ ഡി ബാലാജി (വോക്കൽ) എന്നിവരുടെ നാദസ്വര കച്ചേരിയും ഉണ്ടായിരിക്കും.

∙ ഉത്സവ ദിനങ്ങളിലെ ഗാനമേളകൾ : പിന്നണി ഗായിക നിത്യ മാമൻ നയിക്കുന്ന തൃശൂർ കലാസദൻ, ആലപ്പുഴ ബ്ലൂഡയമണ്ട്സ്, അഖില ആനന്ദും, ദേവനാരായണനും നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സ്.

∙ മറ്റു പരിപാടികൾ: ചൊങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ സമ്പ്രദായ ഭജന, അർജുൻ സാംബശിവൻ, നാരായണൻ ചെന്നൈ എന്നിവരുടെ കീബോർഡ് ഡ്യൂയറ്റ് കൺസർട്ട്, കൊല്ലം കെ.ആർ.പ്രസാദും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ ചന്ദ്രകാന്ത, 3 ദിവസം മേജർ സെറ്റ് കഥകളി (കഥകൾ: നളചരിതം ഒന്നാം ദിവസം, തോരണയുദ്ധം, കിരാതം).

∙ നൃത്തം : നാട്യപൂർണ സ്‌കൂൾ ഓഫ് ഡാൻസ് അക്കാദമി, രാജേഷ് പാമ്പാടി ആൻഡ് പാർട്ടി, ശ്രീമൂകാംബിക നൃത്തകലാ ക്ഷേത്രം, ആർ.എൽ.വി. പ്രദീപ് കുമാറും സംഘവും ന്യത്യധ്വനി ഭരതനാട്യം.

ഉത്സവ കമ്മിറ്റി ഭാരവാഹികൾ: വിനോദ് വിശ്വനാഥൻ (മുഖ്യ രക്ഷാധികാരി), ടി.സി.ഗണേഷ് (പ്രസി), പ്രദീപ് മന്നക്കുന്നം, (വൈസ് പ്രസി), അജയ് ടി നായർ (സെക്ര), ടി.സി.രാമാനുജം ( ജനറൽ കോർഡിനേറ്റർ), പി.കെ.ലീന (ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ).