video
play-sharp-fill

ജനഹൃദയങ്ങളിലൂടെ അന്ത്യയാത്ര; അറിഞ്ഞതിനുമപ്പുറം ഉമ്മൻ ചാണ്ടി;  തിരുനക്കരയിലേക്ക് ജനപ്രവാഹം; മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും അടക്കമുള്ള താരങ്ങളെത്തി

ജനഹൃദയങ്ങളിലൂടെ അന്ത്യയാത്ര; അറിഞ്ഞതിനുമപ്പുറം ഉമ്മൻ ചാണ്ടി; തിരുനക്കരയിലേക്ക് ജനപ്രവാഹം; മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും അടക്കമുള്ള താരങ്ങളെത്തി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ജനനായകന് വിടചൊല്ലാൻ തെരുവീഥികളിലേക്ക് കേരളം ഒഴുകിയെത്തി.

തിരുനക്കരയിൽ ഉമ്മൻ ചാണ്ടിയുടെ മൃതദ്ദേഹം കാണാൻ വൻ ജനക്കൂട്ടമാണ് കാത്തുനിൽക്കുന്നത്. മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും പിഷാരടിയും അടക്കമുള്ള താരങ്ങളെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻചാണ്ടിയെന്ന അതികായനെ അവസാനമായി ഒരു നോക്കുകാണാൻ ഉറക്കമൊഴിഞ്ഞ് ജനങ്ങൾ കാത്തുനിന്നപ്പോൾ എംസി റോ‍ഡ് അക്ഷരാർഥത്തിൽ ജനസാഗരമായി. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരു ദിനം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

പുലർച്ചെ 5.30 തോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു. നിലവിൽ ഭൗതികശരീരം ചിങ്ങവനത്തേക്ക് എത്തുന്നു. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.