കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കല്‍ പുരോഗമിക്കുന്നു; കെട്ടിടത്തിനുള്ളില്‍ മോഷണം പതിവെന്ന് പരാതി; ചെമ്പ് കമ്പികളും അലൂമിനിയം കമ്പികളും മോഷണം പോയി

Spread the love

സ്വന്തം ലേഖിക

കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കരയിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കല്‍ പുരോഗമിക്കുന്നു.

മേല്‍ക്കൂരയിലെ ഷീറ്റുകള്‍ നീക്കിയ ശേഷം ഭിത്തികള്‍ പൊളിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
പത്തനംതിട്ട എംഎംകെ ട്രേഡേഴ്‌സും കൊല്ലം അലയന്‍സ്‌സ്റ്റീലും ചേര്‍ന്നാണ് പൊളിക്കല്‍ ജോലികള്‍ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടം പൂര്‍ണമായും പൊളിക്കാന്‍ മൂന്നു മാസം വേണ്ടിവരുമെന്നാണ് എംഎംകെ ട്രേഡേഴ്‌സ് ഉടമ മുഹമ്മദ് മുസ്തഫ പറയുന്നത്. 45 ദിവസത്തിനുള്ളില്‍ പൊളിക്കല്‍ ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു കളക്ടറുടെ നിര്‍ദേശം.

എന്നാല്‍ ഈ സമയത്തിനുള്ളില്‍ പൂര്‍ത്തിയാവില്ലെന്ന് മുസ്തഫ പറയുന്നു. ഇവിടെ മോഷണം പതിവായെന്നും മുസ്തഫ പരാതി പറയുന്നു.

പൊളിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്നു ചെമ്പ് കമ്പികളും അലൂമിനിയം കമ്പികളും അടുത്തിടെ മോഷണം പോയി. കടയിലെ വയറിംഗുകള്‍ വരെ മുറിച്ചെടുത്തുകൊണ്ടുപോകുന്നതും പതിവാണ്.

മോഷണം പതിവായതോടെ രാത്രി കാവലിന് ആളെ നിര്‍ത്തിയിരിക്കുകയാണ്. ഹോട്ടലും ബാറും പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴികെയുള്ള ഭാഗങ്ങളാണ് പൊളിച്ചു നീക്കുന്നത്.