തീരുമാനം നീട്ടി നഗരസഭ: തിരുനക്കര സ്‌റ്റാന്‍ഡിലൂടെ ബസ്‌ കടത്തിവിടുന്നത്‌ മാര്‍ച്ച്‌ ഒന്ന് മുതല്‍

തീരുമാനം നീട്ടി നഗരസഭ: തിരുനക്കര സ്‌റ്റാന്‍ഡിലൂടെ ബസ്‌ കടത്തിവിടുന്നത്‌ മാര്‍ച്ച്‌ ഒന്ന് മുതല്‍

കോട്ടയം: തിരുനക്കര ബസ്‌ സ്‌റ്റാന്‍ഡിലൂടെ ബസ്‌ കടത്തിവിടുന്നത്‌ മാര്‍ച്ച്‌ ഒന്നു മുതല്‍.

ഇന്നു മുതല്‍ കടത്തിവിടാനായിരുന്നു മുന്‍ തീരുമാനം. മാര്‍ച്ച്‌ ഒന്നു മുതല്‍ കടത്തിവിടുമെന്ന തീരുമാനം ഡി.എന്‍.എസ്‌.എ. തിരുക്കരയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെടുത്ത കേസിലെ ഹിയറിങ്ങില്‍ നഗരസഭാ സെക്രട്ടറിയാണ്‌ അറിയിച്ചത്‌.

രണ്ടു ബസ്‌ ബേകളും താത്‌കാലിക കാത്തിരിപ്പു കേന്ദ്രവും നിര്‍മിക്കും. അവേശഷിക്കുന്ന സ്‌ഥലം പ്രത്യേകമായി തിരിച്ചു പാര്‍ക്കിങ്ങിന്‌ ഉപയോഗിക്കും. കൂട്ടിയിട്ടിരിക്കുന്ന മണ്ണ്‌ ഒന്നിനു മുൻപായി നീക്കുമെന്നും സെക്രട്ടറി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.എല്‍.എസ്‌.ഐ സെക്രട്ടറി സബ്‌ ജഡ്‌ജ്‌ രാജശ്രീ രാജഗോപാലാണ്‌ കേസ്‌ പരിഗണിച്ചത്‌. അളന്നു തിരിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാകാത്തതാണു ബസ്‌ സ്‌റ്റാന്‍ഡ്‌ തുറന്നു നല്‍കുന്നതു വൈകാന്‍ കാരണമായത്‌. കഴിഞ്ഞയാഴ്‌ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ്‌ സ്‌റ്റാന്‍ഡിലൂടെ ബസ്‌ കത്തിവിടാന്‍ തീരുമാനമെടുത്തത്‌.

ഇന്നു മുതല്‍ ബസുകള്‍ കടത്തികവിടുമെന്നു പിന്നീട്‌ അറിയിക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ നടപടികളൊന്നുമുണ്ടായില്ല. പഴയ പോലീസ്‌ സ്‌റ്റേഷന്‍ മൈതാനിയിലെ ടാക്‌സി സ്‌റ്റാന്‍ഡും താല്‍ക്കാലികമായി തിരുനക്കരയിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല.

നിലവില്‍,ഇവിടെ പേ ആന്റ്‌ പാര്‍ക്കിങ്‌ തുടരുകയാണ്‌.
മൂന്നു വശവും തുറന്നു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ എല്ലാ വഴിയും കയറുന്ന അവസ്‌ഥയാണ്‌. അളന്നു തിട്ടപ്പെടുത്തി, കവാടങ്ങള്‍ നിശ്‌ചയിച്ചാല്‍ മാത്രമേ ബസുകള്‍ കടത്തിവിടാനാകൂ. ഇതിനൊപ്പം പൊടിശല്യവും രൂക്ഷമാണ്‌. ബസുകള്‍ തുടര്‍ച്ചയായി കയറി ഇറങ്ങി തുടങ്ങുമ്പോള്‍ പ്രദേശമാകെ പൊടിയില്‍ നിറയും.