
സ്വന്തം ലേഖിക
പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനീലകണ്ഠന്റെ കൊമ്പുകള്‍ മുറിച്ചു.
ആറു വര്‍ഷത്തിന് ശേഷമാണ് കൊന്നുമുറിക്കല് നടത്തിയത്.
കൊമ്പുകള്‍ക്ക് നീളമേറിയതിനാല്‍ തീറ്റയെടുക്കുന്നതിന് ബുദ്ധിമുട്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2017ലായിരുന്നു ഇതിനുമുന്‍പ് കൊമ്പ് മുറിക്കല്‍ നടത്തിയത്. മദപ്പാടുമൂലം കൊമ്പുമുറിക്കല്‍ വൈകിയതാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന ആനകളിലൊന്നാണ് തിരുനീലകണ്ഠൻ.
എളമക്കര സ്വദേശി വിനയകുമാറാണ് ഇന്നലെ കൊമ്പുകളുടെ നീളം കുറച്ചത്. 17 കിലോഗ്രാമിലേറെ ഭാഗം രണ്ടു കൊമ്പുകളില്‍ നിന്നായി മുറിച്ചു.
ഇത് വനംവകുപ്പ് അധികൃതര്‍ ഏറ്റുവാങ്ങി.
ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ എം.ജി. മധു, ഡപ്യൂട്ടി കമ്മീഷണര്‍ ദിലീപ്കുമാര്, വനംവകുപ്പ് റേഞ്ച് ഓഫീസര്‍ ഹരികുമാര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ എ.പി. അശോക് കുമാര്‍, സീനിയര്‍ വെറ്ററിനറി സര്ജൻ ഡോ. ബിനു ഗോപിനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കൊമ്പുമുറിക്കല്‍.