
മലപ്പുറം: മലപ്പുറം തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും.
കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിലെ കുംഭമേളയെന്ന നിലയില്‍ പതിനഞ്ച് ദിവസത്തെ ആത്മീയ – സാംസ്‌കാരിക ഉത്സവത്തില്‍ പങ്കെടുത്തത്.
അമൃതസ്നാനത്തോടെയാണ് മഹാമാഘ മഹോത്സവത്തിന് സമാപനമാവുക.
അമൃതസ്നാനം രാവിലെ എട്ടു മണിക്ക് ആരതി ഘാട്ടില്‍ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്നാനത്തില്‍ നാഗസന്ന്യാസിവര്യന്മാർ ഉള്‍പ്പെടെയുള്ളവരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമൃതസ്നാനത്തിനുശേഷം യതി പൂജയും ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സന്ന്യാസിവര്യന്മാർക്ക് സമൃദ്ധമായ അന്നദാനം നടത്തുന്നതാണ് ഈ ചടങ്ങ്. പതിനഞ്ച് ദിവസത്തെ മഹാമാഘ മഹോത്സവം കഴിഞ്ഞ മാസം 19 ന് ഗവർണർ ആണ് ഉദ്ഘാടനം ചെയ്തത്.



