
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 15നു കൊടിയേറി 24നു ആറാട്ടോടെ സമാപിക്കും. 21നാണു തിരുനക്കര പൂരം.
15നു വൈകുന്നേരം ഏഴിനു തന്ത്രി താഴമണ്‍ മഠം കണ്ഠര് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. എട്ടിനു സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിക്കും. 9.30നു വയലിന് കച്ചേരി.
16നു രണ്ടിന് ഉത്സവബലി ദര്‍ശനം, ഏഴിന് ഗാനമേള. 17ന് രണ്ടിന് ഉത്സവബലി ദര്‍ശനം, 10നു കഥകളി. (കഥകള്‍: ബാലിവിജയം, നളചരിതം മൂന്നാംദിവസം). വിനോദ് നായര്‍ കളിവിളക്ക് തെളിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
18നു രണ്ടിന് ഉത്സവബലി ദര്‍ശനം, ഏഴിനു ഗാനമേള. 19നു 10.30ന് ആനയൂട്ട്, രണ്ടിന് ഉത്സവബലി ദര്‍ശനം, 10നു കഥകളി. (കഥകള്‍: കല്യാണ സൗഗന്ധികം, ദക്ഷയാഗം), 20നു രണ്ടിനു ഉത്സവബലി ദര്‍ശനം, 9.15ന് ആനന്ദനടനം, 21നു രണ്ടിന് ഉത്സവബലി ദര്‍ശനം, നാലിനു തിരുനക്കര പൂരം. പാണ്ടിമേളം: പെരുവനം കുട്ടന്മാരാരും സംഘവും. 8.30നു നൃത്തനാടകം നാഗവല്ലി മനോഹരി (നടി ശാലു മേനോന്, ജയകേരള നൃത്തകലാലയം).
വലിയവിളക്ക് ദിനമായ 22ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവബലി ദര്‍ശനം, 8.30നു നാട്യലീലാ തരംഗിണി-നടി മിയയും സംഘവും. പള്ളിവേട്ട ദിനമായ 23നു രണ്ടിന് ഉത്സവബലി ദര്‍ശനം, 8.30നു ഗാനമേള. ആറാട്ട് ദിനമായ 24നു രാവിലെ എട്ടിന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ട് സദ്യ, ആറിനു കാരാപ്പുഴ അമ്ബലക്കടവ് ദേവീക്ഷേത്രത്തില്‍ ആറാട്ട്. 6.30നു തിരിച്ചെഴുന്നള്ളിപ്പ്. 8.30നു സമാപനസമ്മേളനം. 10നു സംഗീത സദസ്-ഡോ. രാമപ്രസാദ്.