തിരുനക്കര സ്റ്റാന്‍ഡിലെ മണ്ണെടുപ്പ് വിവാദം: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി : എടുത്ത മണ്ണ് തിരികെ ഇടണമെന്ന ആവശ്യത്തില്‍ കൗണ്‍സിലര്‍മാര്‍ ഉറച്ചു നില്‍ക്കുന്നു :

Spread the love

 

സ്വന്തം ലേഖകന്‍
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചതിനു പിന്നാലെ അവിടെ നിന്ന് അനധികൃതമായി മണ്ണ് കടത്തിയത് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞേ സെക്രട്ടറി ഓഫീസില്‍ എത്തുകയുള്ളു. ഈ സമയത്ത് റിപ്പോര്‍ട്ട് നല്കാനാണ് നിര്‍ദേശം. ആരുടെ നിര്‍ദേശ പ്രകാരമാണ് മണ്ണ് നീക്കം ചെയ്തതെന്നും എത്ര ലോഡ് മണ്ണ് കൊണ്ടുപോയെന്നുമുള്ള വിവരം എഇ നല്കുന്ന റിപ്പോര്‍ട്ടിലുണ്ടാവുമെന്നാണ് സൂചന. എന്തായാലും ചെയര്‍മാനും വൈസ് ചെയര്‍മാനും ഒഴികെയുള്ള മുഴുവന്‍ കൗണ്‍സിലര്‍മാരും തിരുനക്കരയിലെത്തി മണ്ണെടുപ്പ് തടയുകയായിരുന്നു. കടത്തിക്കൊണ്ടുപോയ മണ്ണ് തിരികെ ഇടണമെന്നാണ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്.

ഏകദേശം 100 ലോഡ് മണ്ണെങ്കിലും കടത്തിയിട്ടുണ്ടാവുമെന്നാണ് ഭരണ-പ്രതിപക്ഷമേന്യ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്.
മണ്ണെടുക്കാന്‍ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായെങ്കിലും വെള്ളിയാഴ്ച രാവിലെയാണ് കൗണ്‍സിലര്‍മാര്‍ ഇക്കാര്യംഅറിഞ്ഞത്. തികച്ചും അന്യായമായ പ്രവര്‍ത്തിയാണ് കരാറുകാരന്‍ ചെയ്തതെന്ന് കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. ഏതാണ്ട് ബസ് സ്റ്റാന്‍ഡിന്റെ നീളത്തില്‍ പത്തടി വീതിയില്‍ ഒരു മീറ്റര്‍ ആഴത്തിലാണ് മണ്ണു നീക്കിയത്.

കടകള്‍ ഉണ്ടായിരുന്ന പടിഞ്ഞാറു ഭാഗത്തെ മണ്ണെടുക്കുമ്പോഴാണ് കൗണ്‍ിസര്‍മാര്‍ എത്തി തടഞ്ഞത്.
സ്റ്റാന്‍ഡിന്റെ തറ നിരപ്പില്‍ നിന്ന് താഴേക്ക് ഒരു കാരണവശാലും കുഴിക്കാനോ മണ്ണെടുക്കാനോ അനുവാദമില്ലെന്ന് ഭരണപക്ഷ കൗണ്‍സിലര്‍ എം.പി.സന്തോഷ്‌കുമാര്‍, പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനില്‍ എന്നിവര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെനിന്നെടുത്ത അത്രയും മണ്ണ് തിരികെ ഇടണമെന്നും ഇക്കാര്യത്തില്‍ കോട്ടയം നഗരസഭയിലെ 52 കൗണ്‍സിലര്‍മാരും ഒറ്റക്കെട്ടാണെന്ന് എംപി സന്തോഷ്‌കുമാര്‍ പറഞ്ഞു. ചുറ്റുമുള്ള റോഡിലും താഴ്ന്നു നിന്നാല്‍സ്റ്റാന്‍ഡിലേക്ക് വെള്ളം കയറുമെന്നും ഇത് ബസ് സ്റ്റാന്‍ഡിന്റെ നിലവിലുള്ള അവസ്ഥയ്ക്ക് ഭംഗം വരുത്തുമെന്നും് ഇവിടുത്തെ മുന്‍ വ്യാപാരി രവി അഭിപ്രായപ്പെട്ടു.

കരാറുകാരന്‍ മാത്രമാണോ അതോ ഉദ്യോഗസ്ഥ തലത്തില്‍ ആരെങ്കിലും മണ്ണെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.