
കോട്ടയം :തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന പകൽപ്പൂരം നാളെ
രാവിലെ 9 – ന് വിവിധ ക്ഷേത്ര ങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾക്ക് വരവേൽപ്പ്.
വൈകുന്നേരം 4 – ന് പൂരം.
തൃക്കടവൂർ ശിവ രാജു തിരുനക്കരയപ്പന്റെ സ്വർ ണത്തിടമ്പേറ്റും. ക്ഷേത്രത്തിനു തൊട്ടു മുന്നിലെ ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിലാ യിരിക്കും
ശിവരാജു. മൈതാന ത്തിന്റെ മറ്റേയറ്റത്ത് ഗണപതി കോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ പാമ്പാടി രാ ജൻ ദേവിയുടെ തിടമ്പുമേറ്റും. സമീപപ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറു പൂരങ്ങൾ നാളെ രാവിലെ 9നു ക്ഷേത്രമുറ്റത്തു സംഗമിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകൾ: തൃക്കടവൂർ ശിവരാ ജു, പാമ്പാടി രാജൻ, ഈരാറ്റു പേട്ട അയ്യപ്പൻ, ഭാരത് വിശ്വനാ ഥൻ, പാമ്പാടി സുന്ദരൻ, ഉഷ ശ്രീ ശങ്കരൻകുട്ടി, കിരൺ നാരായണൻകുട്ടി, കാഞ്ഞിരക്കാട്ട് ശേഖരൻ, തടത്താവിള രാജശേഖരൻ, ചൈത്രം അച്ചു, മീനാട്
വിനായകൻ, വേമ്പനാട് അർ ജുൻ, തോട്ടയ്ക്കാട് കണ്ണൻ, മീനാട് കേശു, തോട്ടയ്ക്കാട് രാജശേഖരൻ, കരിമണ്ണൂർ ഉണ്ണി, അക്കാവിള വിഷ്ണുനാരായണൻ, ചുരൂർ മഠം രാജശേഖരൻ, കുന്നുമേൽ പരശുരാമൻ, വേമ്പനാട് വാസു ദേവൻ, ഉണ്ണിപ്പള്ളി ഗണേശൻ, കല്ലുത്താഴ് ശിവസുന്ദർ.
കോട്ടയം
നഗരത്തിൽ നാളെ ഗതാഗത ക്രമീകരണം
എംസി റോഡിലൂടെ നാട്ടകം ഭാഗത്തു നിന്നുള്ള വലിയ വാ ഹനങ്ങൾ സിമന്റ് കവലയിൽ നിന്നു തിരിഞ്ഞ് പാറേച്ചാൽ ബൈപാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തുട്ടി ജംക് ഷനിൽ എത്തി ചാലുകുന്ന് ജം ക്ഷൻ വഴി മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകണം. കുമ രകം ഭാഗത്തേക്കുള്ള വാഹന ങ്ങൾ തിരുവാതുക്കൽ, അറു ത്തുട്ടി വഴി പോകണം.
. നാട്ടകത്തു നിന്നു കെകെ റോഡിലേക്കുള്ള ചെറുവാഹന ങ്ങൾ മണിപ്പുഴ നിന്നു ബൈപാ സ് റോഡ്, ഈരയിൽക്കടവ് വഴി കഞ്ഞിക്കുഴിയിലേക്ക് പോ കാം. വലിയ വാഹനങ്ങൾ മണി പ്പുഴ ജംക്ഷനിൽ നിന്നു കടു വാക്കുളം, കൊല്ലാട് വഴി കഞ്ഞിക്കുഴിയിലെത്തണം.
* നാഗമ്പടത്തു നിന്നുള്ള വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ റോഡ്, ലോഗോസ് ജംക്ഷൻ വഴി ചന്തക്കവലയി ലെത്തി മാർക്കറ്റിലെ എംഎൽ റോഡിലൂടെ കോടിമതയിലെ ത്തണം.
. കുമരകം ഭാഗത്തു നിന്നുളള വാഹനങ്ങൾ ബേക്കർ ജംക്ഷനിലെത്തി നാഗമ്പടം ബസ് സ്റ്റാൻഡ് വഴി പോകണം.
* നാഗമ്പടം സ്റ്റാൻഡിൽ നിന്നു കാരാപ്പുഴ, തിരുവാതുക്കൽ ഭാഗത്തേക്കുള്ള ബസുകൾ ബേക്കർ ജംക്ഷനിലെത്തി
* അറുത്തൂട്ടി വഴി തിരുവാതു ക്കൽ എത്തി പോകണം.
* കെ കെ റോഡിലൂടെ ചങ്ങനാശേരി ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ കഞ്ഞി ക്കുഴി, ദേവലോകം, കടുവാക്കുളം വഴി പോകണം. പ്രൈവറ്റ് ബസുകൾ കലക്ടറേറ്റ്, ലോഗോസ് ജംക്ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡു വഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പോകണം.