
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതി രൂപീകരിച്ചു. ടി.സി രാമാനുജം പ്രസിഡന്റായും, അജയ് ടി നായർ സെക്രട്ടറിയായും സഞ്ജയ് കെ.ആർ വെട്ടുകുഴി വൈസ് പ്രസിഡന്റായുമുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്.
കമ്മിറ്റി അംഗങ്ങളായി: ആത്മജ വർമ്മ തമ്ബുരാൻ, ടി.സി വിനയചന്ദ്രൻ, രാമചന്ദ്രൻ സി.കെ, ആർ.വി ശ്രീധരൻ, എം.എസ് വേണുഗോപാല്‍, വൈശ്രവണ് വി, അനില്‍കുമാർ സി, കെ.എസ് പ്രസന്നകുമാരി എന്നിവരെ തിരഞ്ഞെടുത്തു.
ദേവസ്വം അസി.കമ്മിഷണർ പി.ആർ മീര, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നറക്കെടുപ്പിലൂടെയാണ് 15 അംഗ ഉപദേശക സമിതിയെ തിരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്സവ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായി ഡോ.വിനോദ് വിശ്വനാഥനെയും, ജനറല്‍ കണ്‍വീനറായി ടി.സി ഗണേഷിനെയും ഉപദേശക സമിതിയോഗത്തില്‍ തിരഞ്ഞെടുത്തു.



