video
play-sharp-fill
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവമേളങ്ങൾക്ക് ഇനി പത്തുനാൾ; കൊടിയേറ്റ് മാർച്ച് 15 ന്; 21 ന് തിരുനക്കര പൂരം; പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 111 പരം കലാകരാന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം; വിധു പ്രതാപ് നയിക്കുന്ന പാലാ സൂപ്പർബീറ്റ്‌സിന്റെ ഗാനമേള; ചലച്ചിത്രതാരം നിഖില വിമൽ, ശാലു മേനോൻ എന്നിവരുടെ നൃത്തങ്ങൾ; മാർച്ച് 24 ന് കൊടിയിറക്ക്; മേളങ്ങളും, പൂരവും ,കലാപരിപാടികളുമായി അക്ഷരന​ഗരിയൽ തിരുനക്കരയപ്പന്റെ തിരുവുത്സവത്തിനായി ഭക്തർ കാത്തിരിക്കുന്നു….

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവമേളങ്ങൾക്ക് ഇനി പത്തുനാൾ; കൊടിയേറ്റ് മാർച്ച് 15 ന്; 21 ന് തിരുനക്കര പൂരം; പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 111 പരം കലാകരാന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം; വിധു പ്രതാപ് നയിക്കുന്ന പാലാ സൂപ്പർബീറ്റ്‌സിന്റെ ഗാനമേള; ചലച്ചിത്രതാരം നിഖില വിമൽ, ശാലു മേനോൻ എന്നിവരുടെ നൃത്തങ്ങൾ; മാർച്ച് 24 ന് കൊടിയിറക്ക്; മേളങ്ങളും, പൂരവും ,കലാപരിപാടികളുമായി അക്ഷരന​ഗരിയൽ തിരുനക്കരയപ്പന്റെ തിരുവുത്സവത്തിനായി ഭക്തർ കാത്തിരിക്കുന്നു….

സ്വന്തം ലേഖകൻ

കോട്ടയം : തിരുനക്കര മഹാദേവന്റെ തിരുവുത്സവത്തിന് ഇനി പത്തുനാൾ. മാർച്ച് 15 ന് കൊടിയേറി ആരംഭിക്കുന്ന ഉത്സവം 24 ന് ആറാട്ടോടുകൂടി സമാപിക്കും. മാർച്ച് 21 നാണ് തിരുനക്കര പൂരം 22 ന് വലിയവിളക്ക് ദേശ വിളക്കായി ആചരിക്കും. രണ്ടാം ഉത്സവം മുതൽ പള്ളിവേട്ട വരെ എട്ട് ദിവസം ഉത്സവബലിദർശനവും, അഞ്ചാം ഉത്സവം മുതൽ പള്ളിവേട്ട ദിവസം വരെ വൈകിട്ട് 6 മുതൽ വേല, സേവ, മതന്യത്തം, കുട്ടികളുടെ അരങ്ങേറ്റം തുടങ്ങിയവ നടക്കും.

ഒന്നാം ഉത്സവദിനമായ മാർച്ച് 15 ന് വൈകുന്നേരം 7 ന് തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് ഉദ്ഘാടന സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ അദ്ധ്യക്ഷതയിൽ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണവും പ്രശസ്ത വ്യക്തികളെ ആദരിക്കലും നടത്തും. സിനിമാതാരം മനോജ് കെ. ജയൻ കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ഉത്സവത്തോടനുബന്ധിച്ച പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ നിർവ്വഹിക്കും. 9.30 ന് സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന പാലാ സൂപ്പർബീറ്റ്‌സിന്റെ ഗാനമേള എന്നിവ നടക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഉത്സവദിനമായ 16 ന് വൈകുന്നേരം 6 മുതൽ ഏലൂർ ബിജുവിന്റെ സോപാനസംഗീതവും, 7 മുതൽ മാളവിക എം.ആർ. കെ നയിക്കുന്ന മ്യൂസിക് ഫെസ്റ്റിവലും, 9 ന് ജ്യോതി സാവിത്രിയുടെ ഭരതനാട്യകച്ചേരിയും, 10 മുതൽ മേജർസെറ്റ് കഥകളി കഥ കിർമ്മീരവധം,

മൂന്നാം ഉത്സവദിനമായ 17ന് വൈകുന്നേരം 6 മുതൽ ഇന്ദു എസ്. പിള്ളയുടെ സംഗീത സദസ്സ്. 7 ന് കലാകളരി പുതുപ്പള്ളി അഞ്ജലി ഹരിയുടെ നൃത്തപരിപാടി, 8 ന് ബിന്ദു നന്ദകുമാർ ഐശ്വര്യ നന്ദകു മാർ എന്നിവരുടെ കുച്ചുപ്പുടി 8.30 ന് മാതംഗി സത്യമൂർത്തിയുടെ സംഗീതസദസ്സ്, 10 മുതൽ മേജർസെറ്റ് കഥകളി കഥ കീചകവധം.

നാലാം ഉത്സവദിനമായ 18 ന് വൈകിട്ട് 5 മുതൽ തിരുനക്കര 685 10 നമ്പർ എൻ എസ് എസ് കരയോ ഗത്തിന്റെ തിരുവാതിരകളി, 6 മുതൽ നാട്യപൂർണ്ണ സ്‌കൂൾ ഓഫ് ഡാൻസിന്റെ നൃത്തവിരുന്ന്, 8 മുതൽ ഈര സുഭാഷ് ശിവന്റെ സംഗീതസദസ്സ്. 17 ന് ആലപ്പുഴ ബ്ലൂഡയമണ്ടിന്റെ ഗാനമേളഎന്നിവ നടക്കും.

അഞ്ചാം ഉത്സവദിനമായ 19 ന് വൈകുന്നേരം 5 മുതൽ തിരുനക്കര ആർ തിരുവാതിര ക്ലബ്ബിന്റെ തിരുവാതിരകളി, 8 ന് കാഴ്ചബലി വേല-സേവ മയൂരനൃത്തം, വൈക്കം ഹരിഹര അയ്യർ, ടിവിപുരം അനിരുദ്ധൻ എന്നിവരുടെ നാദസ്വര കച്ചേരി, 5.30 ന് കൊച്ചിൻ കൈരളി കമ്മ്യൂണിക്ക് ഷൻസിന്റെ ഗാനമേള എന്നിവ അരങ്ങേറും.

ആറാം ഉത്സവദിനമായ 21 ന് വൈകുന്നേരം 6 മുതൽ സ്വരൂപ അനിലിന്റെ മോഹിനിയാട്ടകച്ചേരി മുതൽ കാഴ്ചശ്രീബലി, വേല സവ ഓച്ചിറ വി. ശിവദാസൻ, പ്രസന്ന ശിവദാസൻ എന്നിവരുടെ നാദസ്വരകച്ചേരി, കിഴക്കൂട്ട് അനിയൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 8.30 ന് ആർഎൽവി അനിൽകുമാർ & പാർട്ടി യുടെ നൃത്തനൃത്യങ്ങൾ, 12 മുതൽ മേജർസെറ്റ് കഥകളി കഥ ദക്ഷയാഗം,

ഏഴാം ഉത്സവദിനമായ 21 ന് തിരുനക്കര പൂരം, രാവിലെ 8 ന് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾക്ക് വരവേല്പ്, വൈകിട്ട് 4 മുതൽ വൈകിട്ട് 4 ന് തിരുനക്കര പൂരം, 22 ഗജവീരന്മാർ പങ്കെടുക്കും, 4 ന് പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേത്യത്വത്തിൽ 111 പരം കലാകരാന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, തന്ത്രി കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും, വൈകിട്ട് 3ന് ചങ്ങനാശ്ശേരി ജയകേരള നൃത്തകലാലയം ചലച്ചിത്രതാരം ശാലുമേനോൻ അവതരിപ്പിക്കുന്ന നാട്യസംഗീതശില്പം തിശൂല ശങ്കരി നടക്കും.

എട്ടാം ഉത്സവദിനമായ 22 ന് വൈകുന്നേരം 6 മുതൽ ദേശവിളക്ക്, കാഴ്ചശ്രീബലി, ഒരു നായർ പട്ടം ബാബുവിന്റെ നാദസ്വരകച്ചേരി, ആനിക്കാട് കൃഷ്ണകുമാർ & പാർട്ടിയുടെ പഞ്ചാരിമേളം, 8.30 ന് ഗ്രാം മ്യൂസിക്‌സിന്റെ ഭക്തിഗാനമേള. 9.30 ന് ചലച്ചിത്രതാരം നിഖില വിമലും സംഘവും അവതരിപ്പിക്കുന്ന ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രത്തിന്റെ നടന മോഹനം ഡാൻസ്.

10 ന് നടക്കുന്ന വലിയവിളക്കിന് ആനിക്കാട് കൃഷ്ണ കുമാർ & പാർട്ടിയുടെ സ്‌പെഷ്യൽ പഞ്ചവാദ്യവും ഉണ്ട്. പള്ളിവേട്ട ദിവസമായ രാവിലെ 11 ന് ആറാട്ട് സദ്യയ്ക്കുള്ള കറിക്ക് വെട്ട് മണിയമ്മാൾ മുരുകൻ മീനാക്ഷി ഗ്രൂപ്പ് നിർവ്വഹിക്കും, വൈകീട്ട് 4 ന് മറിയപ്പള്ളി ബിന്ദുവർമ്മയുടെ മോഹിനിയാട്ടം, 5 ന് കലാശ്രീ വനജ ശങ്കറിന്റെ സംഗീത സദസ്സ്, വൈകിട്ട് 6 ന് കാഴ്ചശ്രീബലി, ആറന്മുള ശ്രീകുമാ നിന്റെ നാദസ്വരക്കച്ചേരി. 8.30 മുതൽ നൃത്തശ്രീ നൃത്തപഠനകേന്ദ്രത്തിന്റെ നൃത്യ നൃത്യങ്ങൾ, 9.30 മുതൽ ചലച്ചി പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥിന്റെ ഗാനമേള. 12.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്

പത്താം ഉത്സവദിവസമായ 24 ന് രാവിലെ 8 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11 ന് ആറാട്ടുസദ്യ ആരംഭിക്കും, 11 ന് കെ.ജി. ഉദയശങ്കർ & പാർട്ടി യുടെ ഗാനമേള, 1 ന് ദേവിക ജെ, അഞ്ജലി ശ്രീജിത്ത്, കീർത്തന എന്നിവരുടെ നൃത്തനൃത്യങ്ങൾ, 2 ന് അയ്മനം എ.എം.വി. ഓർക്കസ്ട്രയുടെ ഭക്തിഗാനമേള, 4 ന് മുണ്ടക്കയം വിജയകുമാറിന്റെ സംഗീതകച്ചേരി, 5 ന് ഇഞ്ചിക്കുടി ഇ.എം. മാരിയരപ്പന്റെ നാദസ്വരകച്ചേരി സ്‌പെഷ്യൽ തവിൽ ഉഡുമൽപേട്ട വി.എം. വി. മണിക്ണൻ കാട്ടിമേട് എസ്.ജി.പി. ബാലശങ്കർ, വൈകിട്ട് 8.30 മുതൽ സമാപന സമ്മേളനം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ചലി സ്വാമിയാർ, അച്ചുതഭാരതി സ്വാമിയാർ തിരി കൊളുത്തും. ഉപദേശകസമിതി പ്രസിഡന്റ് ടി.സി. ഗണേഷ് അദ്ധ്യക്ഷതവഹിക്കും. 10 ന് ഗായത്രി ചെന്നൈ വെങ്കിട്ട രാഘവന്റെ ആറാട്ടുകച്ചേരി, 1 ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാനസംഗീതം, 2 മൈതാനത്ത് ആറാട്ട് എതിരേ പ്, ദീപകാഴ്ച, 5 ന് കൊടിയിറക്കോടെ 2023 ലെ തിരുവുത്സവം സമാപിക്കും.