video
play-sharp-fill

തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ്  കോംപ്ലക്‌സിലെ  ഒഴിപ്പിക്കൽ നാളെ; ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താൻ കളക്ടറുടെ യോഗത്തിൽ ധാരണയായി

തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒഴിപ്പിക്കൽ നാളെ; ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താൻ കളക്ടറുടെ യോഗത്തിൽ ധാരണയായി

Spread the love

സ്വന്തം ലേഖിക

കോട്ടയം : കോടതി ഉത്തരവനുസരിച്ച്‌ കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ലൈസന്‍സികളെ ഒഴിപ്പിക്കാന്‍ ഓഗസ്റ്റ് 10 ന് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൊലീസ്, മോട്ടോര്‍വാഹന വകുപ്പിന്റെ സഹായത്തോടെയാണ് നടപടി സ്വീകരിക്കുക. ഇതിന്റെ ഭാഗമായി ബസുകള്‍ക്ക് ഓഗസ്റ്റ് 10ന് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും.

എം.സി. റോഡ്, കെ.കെ. റോഡ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ തിരുനക്കര സ്റ്റാന്‍ഡില്‍ കയറാതെ പോസ്റ്റ് ഓഫീസിനു മുന്‍പിലൂടെയുള്ള റോഡ് വഴി ശാസ്ത്രി റോഡിലെ ബസ് സ്റ്റാന്‍ഡിലെത്തണം. തുടര്‍ന്ന് കുര്യന്‍ ഉതുപ്പ് റോഡ് വഴി പോകുന്ന രീതിയില്‍ ഗതാഗതം ക്രമീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തില്‍ നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റിയന്‍, നഗരസഭാംഗം റ്റി.ആര്‍. അനില്‍ കുമാര്‍, എം.വി.ഐ. പി.എം. നോബി, പൊലീസ് ഉദ്യോഗസ്ഥരായ യു. ശ്രീജിത്ത്, പി.എസ്. സന്തോഷ്, ആര്‍. ജയകുമാര്‍, നഗരസഭ സെക്രട്ടറിയുടെ പി.എ. പി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു