
കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് വൈകിട്ട് ആറിന് തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റും.
6.15ന് കലാപരിപാടികളുടെ ഉദ്ഘാടനം കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ പ്രശാന്ത് കുമാർ നിർവഹിക്കും. രാത്രി ഏഴിന് നാരായണീയ പാരായണം, എട്ടിന് സോപാന സംഗീതം. 8ന് വൈകിട്ട് 6.30ന് നൃത്തം, രാത്രി 7.30ന് കലാപരിപാടികള്‍. 9ന് വൈകിട്ട് ആറിന് സംസ്കൃതനാടകം, രാത്രി ഏഴിന് തിരുവാതിരകളി, എട്ടിന് പിന്നല് തിരുവാതിര.
10ന് ഉച്ചയ്ക്ക് 2.30ന് പകലരങ്ങ് സന്താനഗോപാലം കഥകളി, വൈകിട്ട് 6.30ന് തിരുവാതിര, ഭരതനാട്യം, നൃത്തം, രാത്രി എട്ടിന് ഭക്തിഗാനസുധ. 11ന് വൈകിട്ട് ആറിന് സോപാനസംഗീതം, രാത്രി എട്ടിന് സംഗീതക്കച്ചേരി. 12ന് വൈകീട്ട് 6.45ന് തിരുവാതിരകളി, രാത്രി എട്ടിന് വയലിൻ. 13ന് വൈകിട്ട് അഞ്ചിന് സ്പെഷ്യല്‍ പഞ്ചാരിമേളവും ദേശവിളക്കും. രാത്രി എട്ടിന് സംഗീതസദസ്. ആറാട്ട് ദിനമായ 14ന് രാവിലെ 11 മുതല്‍ പ്രസാദമൂട്ട്, വൈകിട്ട് നാലിന് തിരുനക്കര രഥോത്സവം, എട്ടിന് രഥോത്സവ വരവേല്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group