
സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലം നടന്നു. അൻപതിലധികം കമ്പനികൾ പങ്കെടുത്ത ലേലത്തിൽ ഒരു കോടി പത്തുലക്ഷം രൂപയ്ക്ക് ലേലം പിടിച്ച് കൊല്ലം കേരളപുരം അലയൻസ് സ്റ്റീൽ ആണ് കരാർ പിടിച്ചത്.
കെട്ടിട സമുച്ചയത്തിനു ബലക്ഷയമുണ്ടെന്ന നഗരസഭയുടെ റിപ്പോർട്ട് പ്രകാരം ഇതു പൊളിച്ചു നീക്കണമെന്നു ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. കോടതി ഉത്തരവ് പ്രകാരം കെട്ടിടത്തിലെ മുഴുവൻ വ്യാപാരികളെയും മാസങ്ങൾക്കു മുൻപു ഒഴിപ്പിച്ചിരുന്നു. എന്നാൽ വ്യാപാരികളുടെ പുനരധിവാസ പാക്കേജിൽ നഗരസഭ ഇതുവരെയും ക്രിയാത്മകമായ തീരുമാനമെടുത്തിട്ടില്ല. അതിനാൽ കെട്ടിടത്തിൽ നിന്നു ഒഴിവാക്കപ്പെട്ട വ്യാപാരികൾ അടച്ച കടകളുടെ ഷട്ടറുകൾക്കു മുന്നിൽ കച്ചവടം തുടർന്നു വരികയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാപാരികൾക്കു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ പലതവണ ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. ഹൈക്കോടതി ഉത്തരവിന്റെ മറവിൽ വ്യാപാരികളെ ഒഴിപ്പിച്ചശേഷവും ബസ് സ്റ്റാൻഡ് നിലനിർത്തിയത് നഗരസഭയുടെ ഇരട്ടത്താപ്പാണെന്നും ആരോപണം ഉയർന്നിരുന്നു. ദിവസവും നൂറുകണക്കിനു യാത്രക്കാരാണ് ഇതുവഴി കടന്നു പോകുന്നത്.
കൂടാതെ മുദ്ര വച്ച് 4 ക്വട്ടേഷനും സാധാരണ രീതിയിലുള്ള 4 ക്വട്ടേഷനുകളും നഗരസഭയിൽ ലഭിച്ചിരുന്നത്. ആക്രികൾക്കു മാത്രമായി കരാർ സന്നദ്ധത അറിയിച്ച് 17 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ടെൻഡർ തുക 40 ലക്ഷം രൂപയാണ്. കരാർത്തീയതി മുതൽ 3 മാസത്തിനകം കെട്ടിടം രാത്രി കാലങ്ങളിൽ പൊളിച്ച് നീക്കണം എന്നാണ് വ്യവസ്ഥ.