തലയെടുപ്പുള്ള 22 ആനകൾ അണിനിരക്കുന്ന തിരുനക്കര പകൽപ്പൂരം ഇന്ന്; രാവിലെ ഒമ്പതിന് ചെറുപൂരങ്ങളുടെ വരവേൽപ്പോടെ ആഘോഷങ്ങൾക്കു തുടക്കമാകും; ആവേശം പകരാൻ പെരുവനം കുട്ടന്മാരാരുടെ മേളപ്രമാണത്തിൽ 111 കലാകാരന്മാർ തീർക്കുന്ന പഞ്ചാരിമേളം

Spread the love

കോട്ടയം: തലയെടുപ്പുള്ള 22 ആനകൾ അണിനിരക്കുന്ന തിരുനക്കര പകൽപ്പൂരം ഇന്ന്. പെരുവനം കുട്ടന്മാരാരുടെ മേളപ്രമാണത്തിൽ 111 കലാകാരന്മാർ തീർക്കുന്ന പഞ്ചാരിമേളം പകൽപ്പൂരത്തിന് കൂടുതൽ മിഴിവേകും. രാവിലെ ഒമ്പതിന് ചെറുപൂരങ്ങളുടെ വരവേൽപോടെ ആഘോഷങ്ങൾക്കു തുടക്കമാകും.

വെയിൽ ചാഞ്ഞു തുടങ്ങുമ്പോൾ വൈകിട്ട് നാലിനു പൂരം ആരംഭിക്കും. തന്ത്രി കണ്ഠ‌രര് മോഹനരര് ഭദ്രദീപം തെളിയിക്കും. 111-ൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ പഞ്ചാരിമേളം പൂരാവേശം വർധിപ്പിക്കും.

പാമ്പാടി രാജൻ, തൃക്കടവൂർ ശിവരാജു, കിരൺ നാരായണൻകുട്ടി, ഈരാറ്റുപേട്ട അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, പാമ്പാടി സുന്ദരൻ, ഉഷശ്രീ ശങ്കരൻകുട്ടി, കാഞ്ഞിരക്കാട്ട് ശേഖരൻ, തടത്താവിള രാജശേഖരൻ, ചൈത്രം അച്ചു, മീനാട് വിനായകൻ, വേമ്‌ബനാട് അർജുനൻ, തോട്ടയ്ക്കാട് കണ്ണൻ, മീനാട് കേശു, തോട്ടയ്ക്കാട് രാജശേഖരൻ, കരിമണ്ണൂർ ഉണ്ണി, അക്കാവിള വിഷ്ണുനാരായണൻ, ചുരൂർമഠം രാജശേഖരൻ, കുന്നുമേൽ പരശുരാമൻ, വേമ്പനാട് വാസുദേവൻ, ഉണ്ണിപ്പിള്ളി ഗണേശൻ, കല്ലൂർത്താഴെ ശിവസുന്ദർ എന്നീ ഗജരാജാക്കന്മാരാണ് പൂരത്തിന് എത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പത്തിനു പൂത്താല രഥഘോഷയാത്രയും അയ്മ്പൊലി സമർപ്പണവും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടു ഉത്സവബലി ദർശനം, രാത്രി 9.30നു കൊടിക്കീഴിൽ വിളക്ക്, രാത്രി 8.30ന് സിനിമാ താരം ശാലു മേനോൻ സംവിധാനം ചെയ്യുന്ന നൃത്തനാടകം.

ആനയൂട്ടിനു തന്ത്രി താഴ്‌മൺമഠം കണ്ഠരര് മോഹനര് മുഖ്യകാർമികത്വം വഹിച്ചു. ഭാരത് വിശ്വനാഥൻ, വേമ്ബനാട്ട് വാസുദേവൻ, തോട്ടക്കാട് രാജശേഖരൻ, കല്ലുതാഴെ ശിവസുന്ദർ, കരിമണ്ണൂർ ഉണ്ണി എന്നീ ആനകൾ ആനയൂട്ടിന്റെ ഭാഗമായി.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും കർശന പരിശോധനയ്ക്ക് ശേഷമാണ് പൂരത്തിന് ആനകളെ തിരഞ്ഞെടുത്തത്. അഞ്ചാം ഉത്സവത്തിന് വൈകിട്ട് അഞ്ച് ആനകൾ എഴുന്നള്ളിയുള്ള കാഴ്ച ശ്രീബലി നടന്നു. രാവിലെ അഞ്ച് ആനകൾ പങ്കെടുത്ത ആനയൂട്ട് നടന്നു കഥകളി മഹോത്സവത്തിനും തിരിതാഴ്ന്നു‌. കല്യാണ സൗഗന്ധികം, ദക്ഷയാഗം കഥകൾ അവതരിപ്പിച്ചു. 24നാണ് പ്രസിദ്ധനായ തിരുനക്കര ആറാട്ട്.