ആളൊരുങ്ങി, അരങ്ങൊരുങ്ങി..! പുതുവൽസരത്തേ വരവേൽക്കാൻ കോട്ടയവും ഒരുങ്ങി; തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഇന്ന് വൈകിട്ട് 7.30 മുതല്‍ തിരുനക്കരയിൽ; ഗാനമേള, ഫ്യൂഷൻ ചെണ്ട, ഗിന്നസ് അബീഷ് ഷോ; കോമഡി ഷോ, പാപ്പാഞ്ഞിയെ കത്തിക്കൽ; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കി പൊലീസും; കുടുംബമായെത്തി പുതുവൽസരാഘോഷം അടിച്ചു പൊളിക്കൂ; പ്രവേശനം സൗജന്യം…!
കോട്ടയം: തിരുനക്കരയപ്പൻ്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ”യ്ക്ക് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2024 ഡിസംബർ 31ന് തിരുനക്കര മൈതാനത്ത് നടക്കും.
വൈകുന്നേരം 7.30 മണി മുതൽ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേൽക്കാൻ അക്ഷരനഗരിയിൽ അരങ്ങൊരുങ്ങുന്നത്
പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, 32 കലാകാരന്മാർ ചേർന്നൊരുക്കുന്ന ഫ്യൂഷൻ ചെണ്ട, ഗിന്നസ് ജേതാവ് അബീഷിന്റെ തകർപ്പൻ പ്രകടനങ്ങൾ; കോമഡി ഷോ തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങൾക്ക് തിരുനക്കരയിൽ അരങ്ങുണരും, ആഘോഷ പരിപാടികൾ കണ്ട് ആസ്വദിക്കാൻ കോട്ടയത്തെ ഓരോരുത്തരേയും തിരുനക്കരയിലേക്ക് ഞങ്ങൾ ക്ഷണിക്കുകയാണ്. തിരുനക്കര മൈതാനത്ത് നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ഓർമ്മിപ്പിക്കുന്നു!!
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുവത്സരാഘോഷത്തിന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. കുടുംബമായെത്തി പുതുവത്സരം അടിച്ചുപൊളിക്കു..!