സന്ധ്യ മയങ്ങിയാൽ വെട്ടവുമില്ല വെളിച്ചവുമില്ല! ആകെ ഉണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് നാളുകൾ ഏറെയായി ; പിടിച്ചുപറിക്കാരുടെയും പോക്കറ്റടിക്കാരുടെയും വിഹാര കേന്ദ്രമായി തിരുനക്കര മൈതാനം ; നഗരസഭയുടെ അനാസ്ഥമൂലം പെടാപ്പാടുപെടുന്നത് നൈറ്റ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ

Spread the love

കോട്ടയം : തിരുനക്കര മൈതാനത്ത് സന്ധ്യ കഴിഞ്ഞാൽ വെട്ടവുമില്ല വെളിച്ചവുമില്ല, നേരത്തെ ഉണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് കാലങ്ങൾ ഏറെയായി സാമൂഹ്യ വിരുദ്ധരും പോക്കറ്റടിക്കാരും തമ്പടിക്കുന്ന തിരുനക്കര മൈതാനത്തിന്റെ ദുരവസ്ഥയാണിത്, എന്നിട്ടും തിരിഞ്ഞു നോക്കാതെ നഗരസഭ.

രാത്രി മൈതാനത്ത് വെളിച്ചം ഇല്ലാത്തതുകൊണ്ട് പോലീസുകാർക്ക് കൃത്യമായി പട്രോളിങ് നടത്താനുള്ള സൗകര്യം പോലുമില്ല, പോക്കറ്റടിക്കാരും പിടിച്ചുപറിക്കാരും നഗരത്തിൽ മോഷണവും ആക്രമണങ്ങളും നടത്തിയ ശേഷം ഓടി ഒളിക്കുന്നത് തിരുനക്കര മൈതാനത്തിലൂടെയാണ്. വെളിച്ചമില്ലാത്തതുകൊണ്ടുതന്നെ ഇത്തരക്കാർ ധാരാളമായി ഇവിടെ തമ്പടിക്കുന്ന സാഹചര്യവുമാണ്.

നാളുകളായി തിരുനക്കര മൈതാനത്ത് വെളിച്ചമില്ലാതായിട്ട്. ഒപ്പം മൈതാനത്തിന്റെ വശങ്ങളിലുള്ള ഗേറ്റുകൾ തുറന്നു കിടക്കുന്നതിനാൽ ഏത് സമയത്തും ആക്രമണം നടത്താനും അക്രമകാരികൾക്ക് തമ്പടിക്കാൻ പറ്റുന്ന സ്ഥലവുമായി മാറിയിരിക്കുകയാണ്, കോട്ടയം നഗരസഭയുടെ മൂക്കിൻ തുമ്പിലാണ് തിരുനക്കര എങ്കിലും ഇവിടെ കൂരിരുട്ട് മാറ്റി വെളിച്ചം നൽകാനുള്ള യാതൊരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ല. അധികൃതരുടെ അനാസ്ഥ അല്ലാതെ ഇതിനൊക്കെ മറ്റെന്തു പറയാനാ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group