തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് 26 ന് കൊടിയേറും

Spread the love

കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് 26 ന് കൊടിയേറും. തന്ത്രി താഴമൺ മഠം കണ്ഠര് മോഹനര് 26നു വൈകിട്ട് 6.45നു കൊടിയേറ്റും. 31നു ആറാട്ടോടെ സമാപിക്കും

video
play-sharp-fill

സ്കന്ദഷഷ്ഠി ദിനമായ 27നു രാവിലെ 11.30നു സുബ്രഹ്മണ്യ നടയിൽ അഷ്ടാഭിഷേകവും ഷഷ്ഠി പൂജയും ഉണ്ടായിരിക്കും. ഉത്സവം 31നു രാവിലെ 10നു ക്ഷേത്രക്കുളത്തിൽ ആറാട്ടോടെ സമാപിക്കും.11.30നു ആറാട്ട് സദ്യ നടക്കും.

തിരുനക്കര ക്ഷേത്രത്തിൽ 3 ഉത്സവങ്ങൾ നടത്താറുണ്ട്. തുലാം മാസത്തിലെ അൽപശി, മിഥുനത്തിലെ ആനി ഉത്സവം എന്നിവയ്ക്ക് പുറമേ, 10 ദിവസം നീണ്ടു നിൽക്കുന്ന മീനത്തിലെ പൈങ്കുനി ഉത്സവം എന്നിവയാണ് തിരുനക്കരയിലെ ആഘോഷങ്ങൾ. ഇതിൽ മീനമാസത്തിലെ പൈങ്കുനി ഉത്സവമാണ് പ്രധാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group