ഇനി മഴയും വെയിലും ഏൽക്കാതെ തിരുനക്കരയിൽ ബസ് കാത്തുനിൽക്കാം: തിരുനക്കരയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പൊതുജനങ്ങൾക്ക് തുറന്നു നൽകി: വെയിറ്റിംഗ് ഷെഡ് നഗരസഭയ്ക്ക് നിർമ്മിച്ച് നൽകിയത് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ

Spread the love

കോട്ടയം : തിരുനക്കര ബസ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ഇനി മഴയും വെയിലും ഏൽക്കാതെ ബസ് കാത്തുനിൽക്കാം. തിരുനക്കരയിൽ അച്ചായൻസ് ഗോൾഡ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പൊതുജനങ്ങൾക്കായി തുറന്നു നൽകി.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.പ്രവീൺ കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഒന്നര വർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന തിരുനക്കര ബസ് സ്റ്റാൻഡ് വഴി ബസ് സർവീസ് പുനരാരംഭിച്ചത്.

 

ബസ് സർവീസ് പുനരാരംഭിച്ചുവെങ്കിലും വെയിറ്റിംഗ് ഷെഡോ കടകളോ ഇല്ലാത്തതിനാൽ യാത്രക്കാർ വെയിലും മഴയുമേറ്റ് ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. സ്കൂൾ കുട്ടികൾ അടക്കമുള്ളവർ പെരുമഴയും വെയിലും കൊണ്ടാണ് ഇവിടെ നിന്നിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കു ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധമാണ് കോട്ടയം നഗരത്തിൽ ഉണ്ടായിരുന്നത്.

 

 

സ്റ്റാൻഡിനുള്ളിൽ ആവശ്യമായ ട്രാഫിക്ക് ഡിവൈഡറുകളും, ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സിസിടിവി ക്യാമറകളും അച്ചായൻസ് ഗോൾഡ് സ്ഥാപിക്കുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു.

തിരുനക്കരയിൽ വെയ്റ്റിംഗ് ഷെഡ് ഇല്ലാതിരുന്നത് മൂലം സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ കുടയും ചൂടിയാണ് തിരുനക്കര ബസ്റ്റാൻഡിൽ മഴയത്ത് ബസ് കാത്തു നിന്നിരുന്നത്. ഈ ദുരവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമായത്’ .

ഇന്ന് വൈകിട്ട് നാലരയോടെ ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പൊതുജനങ്ങൾക്കായി തുറന്നു നൽകി. ചടങ്ങിൽ അച്ചായൻസ് ഗോൾഡ് മാനേജ്മെൻറ് ഡയറക്ടർ ടോണി വർക്കിച്ചൻ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷിജാ അനിൽ, കൗൺസിലർമാരായ എം പി സന്തോഷ് കുമാർ, എൻ എൻ വിനോദ്, പി.ഡി സുരേഷ് കുമാർ, ബിന്ദു സന്തോഷ് കുമാർ, സാബു മാത്യു, വിനു ആർ മോഹൻ, ടി സി റോയി, അജിത്ത് പൂഴിത്തറ, ടി എൻ മനോജ്,
സിന്ധു ജയകുമാർ, ദീപാ മോൾ, ജിഷാ ജോഷി, സൂസൺ, ഷൈനി, ഷീല സതീഷ് , അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ, രാജീവ് കടുത്തുരുത്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.