play-sharp-fill
സ്‌കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ

സ്‌കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച മധ്യവയസ്‌കനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ഉപ്പൂട്ടി കവലയിൽ താമസക്കാരനായ ശശി (50)യെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് 4.30 യോടെ തിരുനക്കര അനശ്വര തീയറ്റേറിന് സമീപമായിരുന്നു സംഭവം. സ്‌കൂളിൽനിന്നും വീട്ടിലേക്ക് പോകുന്നതിനായി നടന്നു വരികയായിരുന്ന വിദ്യാർത്ഥിനിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. കുട്ടി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ തീയറ്ററിന് സമീപത്തുള്ള ഇടവഴിയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിക്കൂടിയ ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി. തുടർന്ന് നാട്ടുകാർ വിവരം കൺട്രോൾ റൂം പോലീസ് സംഘത്തെ അറിയിച്ചു. സ്ഥലത്തെത്തിയ എ.എസ്.ഐ മാരായ നിതീഷ്, സുനിൽ, സിവിൽ പോലീസ് ഓഫീസർ ഷൈൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് സംഘം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.