തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി: 21 – ന് ആറാട്ട്: ഇന്നു തിരുവാതിര, ഭജന, ഡാൻസ്

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി കണ്ഠരര് മോഹനര് കൊടിയേറ്റി. ഇനി എട്ടു നാൾ തിരുനക്കര ഉത്സവ ലഹരിയിൽ. 21-നാണ് ആറാട്ട്. 20-ന് കാർത്തിക വിളക്ക്. ഇന്ന് രണ്ടാം ഉത്സവം.

രാത്രി 7 – ന് ദീപാരാധന. 8 – ന് ശ്രീ ബലി, നാദസ്വരം, കൺവൻഷൻ പന്തലിൽ വൈകുന്നേരം 4.30 – ന് ഭാഗവത പാരായണം – രാജമ്മ വിജയൻ മൂലേടം. 5.30-ന് നാരായണീയം. രാത്രി 7-ന് കോട്ടയം ശ്രീ സത്യസായി സേവാ സമിതിയുടെ ഭജന. 8.30 – ന് എസ്.എച്ച് മൗണ്ട് ശ്രീബാല തിരുവാതിര കളി സംഘത്തിന്റെ തിരുവാതിരകളി, 9 – ന് കോട്ടയം നാട്യ പൂർണ്ണ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ആനന്ദ നടനം.

പഴയ പാട്ടുകൾ അടങ്ങിയ ഹൃദയരാഗം ഗാനസന്ധ്യ, ദേവനടനം , തിരുവാതിര, നൃത്താർച്ചന, മേജർ സെറ്റ് കഥകളി, ഓട്ടൻതുള്ളൽ ‘സംഗീതസദസ്. മോഹിനിയാട്ടം,. ട്രിപ്പിൾ തായമ്പക, മയിലാട്ടം, തുടങ്ങിയവയാണ് പ്രധാന കലാപരിപാടികൾ.
ഏഴാം ഉത്സവ ദിവസമാണ് കാർത്തിക വിളക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർത്തിക വിളക്ക് തെളിക്കുന്നത് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്. ആറാട്ടുദിവസം രാവിലെ 10.30 -ന് മഹാപ്രസാദമൂട്ട്. 3.30-ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 7.30 ന് ആറാട്ട് വരവേൽപ്പ്. തുടർന്ന് മയിലാട്ടം, ഘോഷയാത്ര.