നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ കോട്ടയം തിരുനക്കര മൈതാനം ഇപ്പോള്‍ തകർച്ചയിൽ: 5 വർഷമായി അറ്റകുറ്റപ്പണിയില്ല: നടപ്പാതകൾ പൊളിഞ്ഞു.

Spread the love

കോട്ടയം: നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ തിരുനക്കര മൈതാനം ഇപ്പോള്‍ പാർക്കിംഗ് ഇടമായി മാറി. മരങ്ങളും ആ തണലില്‍ ഇരിക്കുമ്ബോള്‍ ലഭിക്കുന്ന ഇളം കാറ്റും നഗരത്തിലെത്തുന്നവർക്ക് ഒരു വേറിട്ട അനുഭവമായിരുന്നു.
ചരിത്രത്തിന്റെ തിരുശേഷിപ്പ് പോലെ നിലകൊള്ളുന്ന തിരുന്നക്കര മൈതാനം അവഗണനയുടെ പടുകുഴിയിലാണ്.

മഹാരഥൻമാർ വന്നുപോയ ഇടം,ആയിരങ്ങള്‍ അവരുടെ പ്രസംഗങ്ങള്‍ കേട്ട ഇടം, രാഷ്ട്രീയപാർട്ടികള്‍ രൂപം കൊണ്ടതും പിളർന്നതുമൊക്കെ സാക്ഷിയായി മാറിയ മൈതാനമാണ് ഇപ്പോള്‍ അവഗണിക്കപ്പെടുന്നത്.

പാർക്കിംഗില്‍ ചുരുങ്ങി:നഗരസഭയുടെ നിയന്ത്രണത്തിലുള്ള മൈതാനം വാഹന പാർക്കിംഗിന് നല്‍കി. അപൂർവം ചില പരിപാടികള്‍ക്ക് മാത്രമാണ് മൈതാനവും ഓഡിറ്റോറിയം വിട്ടുനല്‍കുന്നത്. ഒരുകാലത്ത് നഗരത്തിലെത്തുന്നവർക്ക് തങ്ങളുടെ സായാഹ്നങ്ങള്‍ ചെലവഴിക്കാൻ എത്തിയിരുന്ന ഇടമായിരുന്നു. രാഷ്ട്രീയ പ്രവർത്തകരും, സാംസ്‌കാരിക നായകരും, കലാകാരന്മാരും ഇവിടുത്തെ സ്ഥിരം സന്ദർശകരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.എൻ വാസവൻ കോട്ടയം എം.എല്‍.എ ആയിരിക്കുമ്പോഴാണ് മൈതാനത്തിന്റെ നവീകരണ പ്രവർത്തനങ്ങള്‍ അവസാനം നടത്തിയത്. ഡോ.പി.ആർ സോന നഗരസഭ അദ്ധ്യക്ഷയായിരുന്നപ്പോള്‍ ടൈലുകള്‍ പാകി മൈതാനം ഭംഗിയാക്കി. കഴിഞ്ഞ അഞ്ചുവർഷമായി മൈതാനത്തില്‍ ഒരു പ്രവർത്തനവും നടത്താൻ നഗരസഭ തയ്യാറായില്ല.

ചരിത്രം അലയടിക്കുന്ന മൈതാനം:
ഇ.എം.എസ് അടക്കമുള്ള മഹാരഥന്മാരുടെ പ്രസംഗങ്ങള്‍ പഴയ തലമുറയില്‍പെട്ടവരുടെ ഓർമ്മകളില്‍ ഇന്നും അലയടിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് രൂപമെടുത്തതും മൈതാനത്ത് വച്ചായിരുന്നു.

ഒരേക്കറോളം വിസ്തൃതി ഉണ്ടായിരുന്ന തിരുനക്കര മൈതാനം ഇന്ന് കാണുന്ന രൂപത്തില്‍ വെട്ടി ചുരുക്കിയത് നഗരസഭ അദ്ധ്യക്ഷനായിരുന്ന കെ.എ അയ്യപ്പൻ പിള്ളയാണ്. മൈതാനത്തിന്റെ ഒരു ഭാഗം എം.സി റോഡ് നവീകരിച്ചപ്പോള്‍ വിട്ടു നല്‍കി. അവശേഷിക്കുന്ന ഭാഗത്താണ്‌ മൈതാനം സ്ഥിതി ചെയ്യുന്നത്. 2005 വരെ നഗരസഭ മൈതാനത്തെ കൃത്യമായി പരിപാലിച്ചിരുന്നു.

സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം:
നഗരസഭ അവഗണന തുടങ്ങിയതോടെ പ്രദേശം സാമൂഹ്യവിരുദ്ധരുടെ വിഹാരഭൂമിയായി. മൈതാനത്തിനുള്ളില്‍ കൊലപാതകങ്ങള്‍ പോലും നടന്നു.

മദ്യപസംഘങ്ങള്‍
പിടിമുറുക്കി.
ലഹരി മാഫിയ സംഘങ്ങളുടെ തേർവാഴ്ചയാണ് മൈതാനത്തിനുള്ളില്‍. വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും മൈതാനത്ത് എത്തി തമ്പടിക്കുന്നവർ നിരവധിയാണ്. നഗരസഭ കാവല്‍ക്കാരെ ഏർപ്പെടുത്തിയിരുന്നെങ്കിലും പേരില്‍ മാത്രമായി. അഞ്ചുവർഷം മുമ്പ് ഇട്ട ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞു. കാല്‍നടയായി പോലും മൈതാനത്തിനുള്ളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
നഗരസഭയും പൊലീസും കൈകോർത്ത് മൈതാനത്തെ രക്ഷിക്കാൻ വേണ്ട നടപടികള്‍ ഉണ്ടാവണം.