കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന കഥകളി രാവുകൾക്ക് ഇന്നു തുടക്കം.

Spread the love

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ഇന്നു കളിവിളക്ക് തെളിയും. അഞ്ചാം ഉത്സവദിനമായ ഇന്നു രാത്രി 10നു ശിവശക്തി കലാവേദിയില് കോട്ടയ്ക്കല് പിഎസ് വി നാട്യസംഘത്തിന്റെ കചദേവയാനി കഥകളി അരങ്ങേറും.

video
play-sharp-fill

തുടര്ന്നു ബാലിവധം അരങ്ങിലെത്തും. നാളെ രാത്രി 10നു ലവണാസുരവധം, കിരാതം എന്നീ കഥകളും അരങ്ങിലെത്തും. കഥകളിപ്രേമികളായി നിരവധിപേര് കലാവേദിയില് എത്തിച്ചേരും.

ക്ഷേത്രസന്നിധിയില് ഇന്നു ഉച്ചകഴിഞ്ഞു രണ്ടിനു ഉത്സവബലി ദര്ശനം നടക്കും. രാത്രി 6.30നു ദീപാരാധാനയും ചുറ്റുവിളക്കും, ഒന്പതിനു വിളക്കും നടക്കും. ശിവശക്തി കലാവേദിയില് രാത്രി ആറിനു കാഴ്ചശ്രീബലിയും രാത്രി 8.30നു ഡാന്സും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാം ഉത്സവമായി നാളെ രാവിലെ ശ്രീബലി എഴുന്നള്ളിപ്പും ഉച്ചകഴിഞ്ഞ് ഉത്സവബലി ദര്ശനവും രാത്രി ദീപാരാധയും നടക്കും. ശിവശക്തി കലാവേദിയില് രാത്രി ആറിനു കാഴ്ചശ്രീബലിയും രാത്രി 8.30നു പിന്നണി ഗായകന് സായി വിഘ്നേശ് നയിക്കുന്ന സമന്വയ സംഗീതസദ്യ അരങ്ങേറും.