video
play-sharp-fill
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നാളെ( 11-07-2024) രാവിലെ മുതൽ തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഉത്തരവായി .

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നാളെ( 11-07-2024) രാവിലെ മുതൽ തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഉത്തരവായി .

 

കോട്ടയം :തിരുനക്കര ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ നാളെ( 11-07-2024)രാവിലെ മുതൽ തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഉത്തരവായി.

നിലവിലുള്ള കരാറുകാർ പിൻമാറിയാൽ നഗരസഭ നേരിട്ടു നടത്തണം. അടച്ചിട്ട കാഫർട്ട് സ്റ്റേഷൻ തുറക്കാൻ താക്കോൽ ഇല്ലെങ്കിൽ പൂട്ട് പൊളിച്ച് തുറന്ന് നാളെ മുതൽ പ്രവർത്തിച്ചിരിക്കണo എന്നാണ് ഉത്തരവ്.

നിലവിലുളള വൈദ്യുതി കുടിശിക നഗരസഭ ഉടൻ അടയ്ക്കുണമെന്നും പിന്നീട് കംഫർട്ട് സ്റ്റേഷൻ കരാർ എടുത്തവരിൽ നിന്ന് ഈടാക്കാമെന്നും ലീഗൽ സർവീസ് അതോറിറ്റി നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ഉത്തരവ് പുറപ്പെടുവിച്ച വിവരമറിഞ്ഞ് കാഫർട്ട് സ്റ്റേഷൻ കരാറെടുത്ത റോട്ടറി ക്ലബ് ഭാരവാഹികൾ സ്ഥലത്തെത്തി നാളെ തന്നെ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. അടച്ചിട്ട കംഫർട്ട് സ്റ്റേഷൻ തുറന്ന് ശുചികരണം നടത്തി.

കോട്ടയം ജില്ലാ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ്. ജഡ്ജുമായ പ്രവീൺകുമാറാണ് കംഫർട്ട് സ്റ്റേഷൻ തുറക്കാനുള്ള ഉത്തരവ് നൽകിയത്.

ബസ് സ്റ്റാന്റ് പ്രവർത്തിപ്പിക്കാനും ലീഗൽ സർവിസ്അതോറിറ്റി ഇടപെടൽ വേണ്ടി വന്നു. സ്റ്റാന്റിൽ ബസ് കയറ്റാതെ പാർക്കിംഗിന് നൽകി പന്നം വാങ്ങുകയായിരുന്നു നഗരസഭ ചെയ്തു വന്നത്. ലീഗൽ സർവീസ് അതോറിറ്റി ഇടപെട്ടാണ് ബസ് കയറ്റിവിട്ടത്.