കാലാവധി തീരും മുൻപേ കടുംവെട്ട് നടത്താനൊരുങ്ങി കോട്ടയം നഗരസഭ; തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തിക്ക് നൽകാൻ നീക്കം: കൗൺസിൽ കാലാവധി തീരും മുൻപേ കച്ചവടമുറപ്പിച്ച് കമ്മീഷൻ തട്ടാൻ അണിയറ നീക്കങ്ങൾ: എതിർപ്പുണ്ടാകാതിരിക്കാൻ വേണ്ടപ്പെട്ട കൗൺസിലർമാർക്കും കമ്മീഷൻ ഉറപ്പാക്കി: തെരഞ്ഞെടുപ്പിനു മുൻപേ ലക്ഷങ്ങൾ പോക്കറ്റിലാക്കാനുള്ള ഗൂഢ പദ്ധതിക്ക് പിന്നിൽ നഗരസഭയിലെ പ്രമുഖൻ

Spread the love

കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ പേരിൽ വീണ്ടും വമ്പൻ കൊള്ളയ്ക്ക് അണിയറ നീക്കം. പൊളിച്ചു കളഞ്ഞ കെട്ടിടത്തിന് പകരം
പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം ബിഒടി അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തിക്ക് 50 വർഷത്തേക്ക് നൽകാൻ രഹസ്യ നീക്കമാരംഭിച്ചു.

ഈ കൗൺസിൽ കാലാവധി കഴിയും മുൻപേ കച്ചവടം ഉറപ്പിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ തകൃതിയായി നടന്നു വരുന്നു.

50 വർഷം കഴിയുമ്പോൾ തിരികെ നഗരസഭയ്ക്ക് കിട്ടുന്ന രീതിയിലാണ് സ്വസ്ഥയെന്നാണ് പറഞ്ഞുകേൾക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

50 വർഷം പഴക്കമുണ്ടായിരുന്ന കെട്ടിടമാണ് 2022 ൽ പൊളിച്ചു കളഞ്ഞത്. അങ്ങനെയെങ്കിൽ പൊളിക്കുന്ന ഘട്ടമെത്തുമ്പോഴാണ് പുതിയ കെട്ടിടവും നഗരസഭയ്ക്ക് തിരികെ കിട്ടുക.

ഇതിനു പിന്നിൽ ലക്ഷങ്ങളുടെ കമ്മീഷൻ മറിയുമെന്നാണ് സൂചന. കമ്മീഷൻ തുക വേണ്ടെപ്പെട്ട കൗൺസിലർമാർക്കെല്ലാം ലഭിക്കുമെന്നതിനാൽ ആരും തന്നെ ബിഒടി വ്യവസ്ഥയെ എതിർക്കാനിടയില്ല.

പഴയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് പൊളിച്ചു കളഞ്ഞപ്പോൾ പറഞ്ഞത് നഗരസഭയുടെ ജൂബിലി സ്മാരക മൾട്ടിപ്ലക്സ് കം ബസ് ബേ നിർമിക്കുമെന്നാണ്. 3വർഷമായിട്ട് ഒരു ഡിപിആർ പോലും തയാറാക്കാൻ സാധിച്ചിട്ടില്ല. അതിനിടയ്ക്കാണ് ബിയോറ്റി (BOT) അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ നീക്കമാരംഭിച്ചത്.