
തിരുനക്കര ശിവന് എരണ്ടക്കെട്ട്: അഞ്ചു ദിവസമായി ഭക്ഷണം കഴിക്കാതെ അവശനായി കൊമ്പൻ: ഭക്ഷണം കഴിക്കാതെ കൊമ്പൻ ക്ഷീണിച്ച് അവശനായിട്ടും തിരിഞ്ഞു നോക്കാതെ ദേവസ്വം അധികൃതർ; പ്രതിഷേധവുമായി ആനപ്രേമികൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: തിരുനക്കരയുടെ പ്രിയപ്പെട്ട കൊമ്പൻ തിരുനക്കര ശിവന് എരണ്ടക്കെട്ട്. ആനയ്ക്കു അഞ്ചു ദിവസമായി എരണ്ടക്കെട്ട് ബാധിച്ചതോടെ കൊമ്പൻ അവശനായി. ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച് അവശനായ കൊമ്പനെ പക്ഷേ, ദേവസ്വം ബോർഡ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ ഏറ്റവും സുന്ദരനായ നാട്ടാനകളിൽ മിടുക്കനാണ് തിരുനക്കര ശിവൻ എന്ന കൊമ്പൻ. ഈ കൊമ്പനാണ് ഇപ്പോൾ ക്ഷീണിച്ച് അവശനായി നിൽക്കുന്നത്. ആനപ്രേമികളുടെ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഇതിനാൽ ഉയരുന്നത്.
രണ്ടു മാസത്തിലേറെയായി ആന ക്ഷീണിതനും അവശനുമായിരുന്നു. ഇതേ തുടർന്നു നടത്തിയ പരിശോധനയിലാണ് അഞ്ചു ദിവസം മുൻപ് കൊമ്പന് എരണ്ടക്കെട്ട് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം കഴിക്കാതെ, വയറ്റിൽ നിന്നു പോകാതെ കൊമ്പന് അതിരൂക്ഷമായ അസ്വസ്ഥതയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏറ്റവും അവസാനമായി കൊമ്പൻ വെള്ളം കുടിച്ചത്. എന്നാൽ, ബുധനാഴ്ച ആന വെള്ളവും കുടിച്ചില്ല ഭക്ഷണവും കഴിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർ ശശീന്ദ്രദേവിന്റെ നേതൃത്വത്തിലാണ് ആനയുടെ ചികിത്സ നടക്കുന്നത്. പ്രായാധിക്യം കൊണ്ടും പല്ലിന്റെ തേയ്മാനം കൊണ്ടും ശിവന് ഭക്ഷണം കഴിക്കുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതേ തുടർന്നു, ശിവന് ഭക്ഷണത്തിൽ കൂടുതൽ പുല്ലാണ് ഉൾപ്പെടുത്തേണ്ടത്. പന ഓല, ചെറുതായി വെട്ടിയിട്ടും കൊടുക്കുകയാണ് ചെയ്യേണ്ടത്. ശിവന് ദിവസവും 150 കിലോ പുല്ലാണ് ഉൾപ്പെടുത്തേണ്ടിയിരുന്നത്. ഇതിനായി പ്രത്യേക ഉത്തരവ് ദേവസ്വം ബോർഡ് പുറത്തിറക്കിയിട്ടുണ്ട്.
ശിവന് ഇത് അഞ്ചാം തവണയാണ് എരണ്ടകെട്ട് ഉണ്ടായിരിക്കുന്നത്. എന്നാൽ, ഇത്രത്തോളം എരണ്ടക്കെട്ട് നീണ്ടു നിൽക്കുന്നത് ഇത് ആദ്യമായാണ് എന്നു ആനപ്രേമികൾ പറയുന്നു. ഓരോ ദിവസം കഴിയും തോറും ആന അവശതയിലേയ്ക്കാണ് നീങ്ങുന്നത്.
എന്നാൽ, ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ആനയെ തിരിഞ്ഞു നോക്കാൻ ദേവസ്വം ബോർഡ് അധികൃതർ തയ്യാറായിട്ടില്ലന്നാണ് ആന പ്രേമികളുടെ പരാതി. തിരുനക്കര ശിവന്റെ ആരോഗ്യ സ്ഥിതിയുടെ യഥാർത്ഥ വിവരം ഭക്തജനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും വിവരം അറിയിക്കുന്നതിനായി ഡിസംബർ മൂന്നിനു വൈകിട്ട് അഞ്ചിനു ഡോ.ശശീന്ദ്രദേവ് എത്തിച്ചേരും. കോട്ടയം അയ്യപ്പ സേവാസംഘത്തിന്റെ ഓഫിസിൽ വച്ചാണ് വിശദീകരണം നടത്തുന്നത്.