
കോട്ടയം തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ജോസ്‌കോ ജുവലറിയിലെ ഏഴു ജീവനക്കാർക്കു കൊവിഡ്: സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനം അടച്ചിട്ട് മാതൃകപരമായ തീരുമാനവുമായി ജോസ്‌കോ മാനേജ്‌മെന്റ്; വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരത്തിൽ കൊവിഡ് പടർന്നു പിടിക്കുന്നത് നിയന്ത്രണ വിധേയമാകുന്നില്ല. ക്യൂ.ആർ.എസിനു പിന്നാലെ തിരുനക്കര ഗാന്ധിസ്‌ക്വയറിലെ രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ജോസ്‌കോ ജുവലറിയിലും കൊവിഡ് ബാധ കണ്ടെത്തി. ജോസ്‌കോ ജുവലറിയിലെ ഏഴു ജീവനക്കാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ, സ്ഥാപനം അടച്ചിട്ട് മാതൃകാപരമായ തീരുമാനമാണ് ജോസ്‌കോ ജുവലറി ഗ്രൂപ്പ് എടുത്തത്. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ജോസ്‌കോ ജുവലറി ഗ്രൂപ്പ് തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്‌സിലെ തങ്ങളുടെ ഷോറൂം അടച്ചു. വീഡിയോ ഇവിടെ കാണാം
സെപ്റ്റംബർ ഒന്ന് ചൊവ്വാഴ്ചയാണ് രാജീവ്ഗാന്ധി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ജോസ്‌കോ ജുവലറിയിലെ ഏഴു ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്ഥാപനം അടച്ചിടാൻ ജോസ്‌കോ ജുവലറി മാനേജ്‌മെന്റ് തീരുമാനം എടുക്കുകയായിരുന്നു. ഓണത്തിന്റെ കച്ചവടം ഏറ്റവും കൂടുതൽ ലഭിക്കുന്ന സമയമായിരുന്നു ഇത്. ഈ സമയത്താണ് ഇപ്പോൾ സ്ഥാപനത്തിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുവലറിയിലെ ഏഴു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും, എന്നാൽ, സ്ഥാപനത്തിലെ ജീവനക്കാരുടെയും ഇവിടെ എത്തുന്ന ഉപഭോക്താക്കളുടെയും സുരക്ഷയെ കരുതി സ്ഥാപനം അടച്ചിടാൻ മാനേജ്മെൻറ് തീരുമാനിക്കുകയായിരുന്നു.
നേരത്തെ കോട്ടയം നഗരത്തിൽ ഭാരത് ആശുപത്രിയിലെ ഡോക്ടർക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇവർ ആശുപത്രി അടച്ചിട്ട് അണു നശീകരണം നടത്തുന്നതിന് തയ്യാറായിരുന്നില്ല. തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു വാർത്ത നൽകിയെങ്കിലും തേർഡ് ഐ ന്യൂസ് ലൈവിനെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നതിനാണ് ഇവർ ശ്രമിച്ചത്.
ഞായറാഴ്ച ബേക്കർ ജംഗ്ഷനിലെ ക്യുആർഎസ് ഷോറൂമിലെ രണ്ടു ജീവനക്കാർക്ക് അടക്കം 12 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, വാർത്ത തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടും വരെ ക്യു.ആർ.എസ് ഗ്രൂപ്പ് സ്ഥാപനം അടച്ചിടാൻ തയ്യാറായില്ല. തുടർന്ന്, തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയതിനെ തുടർന്നാണ് ഇവർ സ്ഥാപനം അടച്ചിട്ടത്. ഈ സാഹചര്യത്തിലാണ് ജോസ്‌കോ ജുവലറി മാതൃകാപരമായ സമീപനം സ്വീകരിച്ചത്