play-sharp-fill
കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക് ഇനി ഓര്‍മ: പൊളിക്കല്‍ അവസാന ഘട്ടത്തിലേക്ക്

കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക് ഇനി ഓര്‍മ: പൊളിക്കല്‍ അവസാന ഘട്ടത്തിലേക്ക്

 

സ്വന്തം ലേഖകന്

കോട്ടയം തിരുനക്കര ബസ് സറ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം പൊളിക്കല്‍ അവസാന ഘട്ടത്തിലേക്ക്. മുന്നു നാലു ദിവസങ്ങള്‍ക്കുള്ളില്‍ കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കും. ഇതിനു ശേഷം ഇവിടം വൃത്തിയാക്കി മൈതാനമാക്കും. നവകേരള സദസിന്റെ കോട്ടയം മണ്ഡലത്തിലെ പരിപാടി നടക്കുന്നത് തിരുനക്കര ബസ് സറ്റാന്‍ഡ് മൈതാനത്താണ്. ഇതിനായിട്ടാണ് പൊളിക്കല്‍ വേഗത്തിലാക്കിയത്. തറ നിരപ്പിലുള്ള ഏതാനും ഭാഗങ്ങള്‍കൂടി പൊളിച്ചാല്‍ പൂര്‍ത്തിയാകും.

നഗരത്തിന്റെ തിലകക്കുറിയായ തിരുനക്കര ബസ് സറ്റാന്‍ഡ് കോംപ്ലക്‌സ് ഏതാനും ദിവസങ്ങള്‍ക്കകം ഓര്‍മയാകും. നവകേരള സദസിനു ശേഷം ഇവിടം എന്തു ചെയ്യുമെന്ന കാര്യത്തില്‍ നഗരസഭ തീരുമാനിക്കും. നേരത്തേ സ്റ്റാന്‍ഡ് പ്രവര്‍ത്തിച്ചിരുന്നതുപോല ബസ് കയറ്റി വിടാനാണ് സാധ്യത. കാരണം ബസുകള്‍ റോഡില്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗത തടസത്തിന് കാരണമാകുന്നു. ഇത് പരിഹരിക്കാന്‍ ബസ് സറ്റാന്‍ഡ് മൈതാനം വഴി ബസ് കയറ്റിവിടുകയാവും ചെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്ന് ഒഴിവാക്കിയ കച്ചവടക്കാര്‍ക്ക് താല്‍ക്കാലിക കെട്ടിടം നിര്‍മിച്ച് പുരധിവസിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തി ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചാലുടന്‍ കച്ചവടക്കാര്‍ക്ക് താല്‍ക്കാലിക കെട്ടിടം നിര്‍മിക്കാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍ , മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാപാരികള്‍ക്ക് ഉറപ്പു നല്കിയതാണ്. ഇത് നടപ്പിലാക്കണമെന്നാണ് സറ്റാന്‍ഡില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട കച്ചവടക്കാരുടെ ആവശ്യം. നവകേരള സദസില്‍ പരാതി നല്കാനുള്ള തയാറെടുപ്പിലാണ് വ്യാപാരികള്‍