തിരുനക്കര മഹാദേവക്ഷേത്രത്തിലെ വലിയ വിളക്കിനിടെ സാരിയിൽ തീ പടർന്ന് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു: നാൽപ്പത് ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ വീട്ടമ്മ മാതാ ആശുപത്രിയിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര മഹാദേവക്ഷത്രത്തിലെ വലിയ വിളക്കിനിടെ വിളക്കിലെ ദീപം തെളിയിക്കുന്നതിനിടെ സാരിയിലേയ്ക്ക് തീ പടർന്ന് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. തെള്ളകം സ്വദേശിയായ ലതികാ ഗോപിനാഥിനാണ് (50) പൊള്ളലേറ്റത്. ഇവരെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തെള്ളകം മാതാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാൽപ്പത് ശതമാനത്തിനു മുകളിൽ ഇവർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ വൈകിട്ട് എട്ടുമണിയോടെ തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം പടിഞ്ഞാറേ നടയിലായിരുന്നു സംഭവം. വലിയ വിളക്കിനു മുന്നോടിയായി ക്ഷേത്രത്തിലെ തെക്കേനടയിലെ ഭക്തർ ചേർന്ന് ദേശവിളക്ക് ഒരുക്കിയിരുന്നു. ലതികയുടെ മകന്റെ ഇന്റർനെറ്റ് കമ്പ്യൂട്ടർ സ്ഥാപനം ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഇവിടെ എത്തിയ ലതിക വിളക്ക് കൊളുത്തുകയായിരുന്നു. ഇതിനിടെ സാരിയിലേയ്ക്ക് തീ പടരുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

Third Eye News Live
0