
വാദ്യ കലാകാരന് കോവിഡ്;, തിരുനക്കര മഹാദേവക്ഷേത്രം അടച്ചു; രോഗം സ്ഥിരീകരിച്ചത് ചെണ്ട വാദ്യ കലാകാരന്; നാഗമ്പടം മൈജി ഷോറൂമും അടച്ചു; വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ജീവനക്കാർ അവധിയെടുക്കുമ്പോൾ പകരമെത്തുന്നതും ക്ഷേത്രത്തിലെ സ്ഥിരം സാന്നിദ്ധ്യവുമായ വാദ്യ കലാകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാദേവക്ഷേത്രം അടച്ചു. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് ക്ഷേത്രം അടയ്ക്കാൻ അധികൃതർ തീരുമാനിച്ചത്. വീഡിയോ ഇവിടെ കാണാം –
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചത്. തുടർന്നു ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകളോട് ക്വാറന്റയിൽ പോകാൻ നിർദേശിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രം അടച്ചിട്ട് അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഇനി ദർശനത്തിനായി ക്ഷേത്രം തുറക്കൂ എന്ന് അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. എന്നാൽ ക്ഷേത്രത്തിലെ പൂജകൾ മുടക്കമില്ലാതെ നടക്കും. തുടർന്ന് മുഴുവൻ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കും.
കോട്ടയം നാഗമ്പടത്തെ മൈജി ഷോറൂമും അടച്ചിട്ടുണ്ട്. ഷോറൂമിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്. ഇവിടെയുള്ള ജീവനക്കാരോടു ക്വാറന്റയിനിൽ പോകാനും നിർദേശിച്ചിട്ടുണ്ട്..