
തിരുവനന്തപുരം: ബിജെപി നേതാവും തിരുവനന്തപുരം കോർപ്പറേഷനിലെ കൗണ്‍സിലറുമായ തിരുമല അനിലിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അനിലിന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളാണ് പുറത്ത് വരുന്നത്. അനില്‍കുമാർ പ്രസിഡന്റായ വലിയശാല ഫാം ടൂർ സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണ് ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിക്കുന്നത്.
അതേസമയം, സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ആരെയും കുറ്റപ്പെടുത്തുന്നുമില്ല.
ഒറ്റപ്പെട്ടുപോയി എന്നു പറഞ്ഞാണ് അനില്‍ തന്റെ ആത്മഹത്യാ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യയെയും മക്കളെയും വേട്ടയാടരുതെന്നും അനില്‍ അഭ്യർത്ഥിക്കുന്നുണ്ട്. സൊസൈറ്റിയിലെ മറ്റാരും സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിച്ചില്ല. പ്രതിസന്ധി ഉണ്ടായതോടെ താൻ ഒറ്റപ്പെട്ടു. താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും അനില്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നുമാണ് അനില്‍കുമാർ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.