video
play-sharp-fill

രാത്രികാലങ്ങളിൽ ചാത്തനേറ് നടത്തി നാട്ടുകാരെ ഭയപ്പെടുത്തിയത് സഹോദരിമാരായ പെൺകുട്ടികൾ ;കല്ലെറിയാൻ വീടിന് പുറത്തിറങ്ങിയ സഹോദരിമാരെ നാട്ടുകാർ പിടികൂടിയത് ഒളിച്ചിരുന്ന്

രാത്രികാലങ്ങളിൽ ചാത്തനേറ് നടത്തി നാട്ടുകാരെ ഭയപ്പെടുത്തിയത് സഹോദരിമാരായ പെൺകുട്ടികൾ ;കല്ലെറിയാൻ വീടിന് പുറത്തിറങ്ങിയ സഹോദരിമാരെ നാട്ടുകാർ പിടികൂടിയത് ഒളിച്ചിരുന്ന്

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല: തിരുമൂലപുരത്തെ ഇരുവെള്ളിപ്രയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെൺകുട്ടികളെ നാട്ടുകാർ പിടികൂടി.

നാലുദിവസങ്ങളായി രാത്രിയിൽ കല്ലേറ് നടത്തിയത് പ്രദേശവാസികളും പ്രായപൂർത്തിയാകാത്തതുമായ സഹോദരിമാരായ രണ്ട് പെൺകുട്ടികളാണ്. ദിവസങ്ങളായി ഉറക്കം കളഞ്ഞവരെ കണ്ടെത്താനുള്ള നാട്ടുകാരുടെ ശ്രമഫലമായാണ് പെൺകുട്ടികളുടെ കുസൃതി കണ്ടുപിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭയിലെ 17-ാം വാർഡിൽ കഴിഞ്ഞ ബുധനാഴ്ച മുതലാണ് രാത്രി സമയങ്ങളിൽ കല്ലേറ് ഉണ്ടായത്. പൊലീസ് ഉൾപ്പെടെ മുപ്പതോളം വരുന്ന നാട്ടുകാർ ഉറക്കമൊഴിഞ്ഞ് രണ്ട് ദിവസം രാത്രി തിരച്ചിൽ നടത്തിയിട്ടും കല്ലെറിയുന്നവരെ കണ്ടെത്താനായില്ല.

വ്യാഴാഴ്ചയും വീടുകൾക്ക് നേരെ ഉൾപ്പെടെ കല്ലേറുണ്ടായി. സംഭവം അന്വേഷിക്കാൻ വ്യാഴാഴ്ച രാത്രി തിരുവല്ലയിൽ നിന്നെത്തിയ പാലീസ് ജീപ്പിന് നേരെയും കല്ല് പാഞ്ഞുവന്നു. തിരച്ചിലിനെത്തിയ സംഘത്തിലെ ഒരു പൊലീസുകാരനും നാട്ടുകാരിൽ ചിലർക്കും ഏറുകിട്ടിയിരുന്നു.

എന്നാൽ എവിടെ നിന്നാണ് കല്ല് വരുന്നതെന്നോ, ആരാണ് ഇത് എറിയുന്നതെന്നോ അന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞരാത്രിയും സംഭവം ആവർത്തിച്ചപ്പോൾ വാർഡ് കൗൺസിലർ ഷീജയുടെ നേതൃത്വത്തിൽ സംശയത്തെത്തുടർന്ന് പെൺകുട്ടികളുടെ വീടിന് സമീപം ഒളിച്ചിരിക്കുകയായിരുന്നു.

കല്ലെറിയാൻ വീടിന് പുറത്തിറങ്ങിയ പെൺകുട്ടികളെ ഒളിച്ചിരുന്നവർ ചേർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൗൺസലിംഗിന് വിധേയമാകുമെന്ന് തിരുവല്ല സി.ഐ. വ്യക്തമാക്കി.

Tags :