video
play-sharp-fill
തിരുച്ചിറപ്പള്ളിയിലെ ജംബുകേശ്വർ ക്ഷേത്രത്തിന് സമീപം നിധിശേഖരം ; 1000- 1200 കാലഘട്ടത്തിലെ നാണയങ്ങളാണ് കണ്ടെത്തിയത്; നാണയങ്ങളിൽ അറബി ലിപി

തിരുച്ചിറപ്പള്ളിയിലെ ജംബുകേശ്വർ ക്ഷേത്രത്തിന് സമീപം നിധിശേഖരം ; 1000- 1200 കാലഘട്ടത്തിലെ നാണയങ്ങളാണ് കണ്ടെത്തിയത്; നാണയങ്ങളിൽ അറബി ലിപി

സ്വന്തം ലേഖകൻ

ചെന്നൈ: തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വർ ക്ഷേത്രത്തിന് സമീപം നിധിശേഖരം കണ്ടെത്തി. 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വർണ്ണനാണയങ്ങളാണ് കണ്ടെത്തിയത്. 1000- 1200 കാലഘട്ടത്തിലെ നാണയങ്ങളാണ് ഇവയെന്നും നാണയങ്ങളിൽ അറബി ലിപിയിൽ അക്ഷരങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്്.

ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ശേഖരം കണ്ടെത്തിയത്. ഏഴടി താഴ്ചയിൽ പാത്രത്തിൽ കുഴിച്ചിട്ട നിലിയിലായിരുന്നു നാണയങ്ങൾ. 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവുമായിരുന്നു പാത്രത്തിൽ ഉണ്ടായിരുന്നത്.
കണ്ടെടുത്ത നാണയ ശേഖരങ്ങൾ കൂടുതൽ പരിശോധനയ്ക്കായി ക്ഷേത്ര അധികൃതർ പൊലീസിന് കൈമാറി. നാണയങ്ങളും പാത്രങ്ങളും വിശദമായ പരിശോധനയ്ക്കായി ട്രഷറിയിലേയ്ക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group