തിരുവഞ്ചൂർ രാധാകൃഷ്ണന് വധ ഭീഷണി: വെസ്റ്റ് പൊലീസ് കേസെടുത്തു; തിരുവഞ്ചൂരിന്റെ മൊഴിയെടുത്ത് പൊലീസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്കും കുടുംബത്തിനും വധഭീഷണി ഉയർന്ന സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിലെത്തിയ പൊലീസ് സംഘം, ഇദ്ദേഹത്തിന്റെ മൊഴിയെടുത്തു.
കഴിഞ്ഞ തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റലിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും കുടുംബത്തിനും ഭീഷണി ഊമക്കത്ത് ലഭിച്ചത്. കത്ത് കഴിഞ്ഞ ദിവസം തന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ എഡിജിപി വിവരം അറിയിച്ചതിനെ തുടർന്നാണ് വെസ്റ്റ് പൊലീസ് സംഘം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു.
സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. നിർഭയമായ പൊതു പ്രവർത്തനം തുടരുമെന്നുംഭീഷണിയെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. ജനങ്ങൾ തരുന്നതിനേക്കാൾ വലിയ സംരക്ഷണം വേറെ ഇല്ല.അതുകൊണ്ടാണ് പൊലീസ് സംരക്ഷണം വേണ്ട എന്ന് പറഞ്ഞതെന്നും തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു.സംസ്ഥാന സർക്കാർ അന്വേഷണം നടത്തുന്നതിൽ പ്രതീക്ഷയുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. ടി പി കേസ് പ്രതികളുടെ പങ്ക് സർക്കാർ അന്വേഷിക്കട്ടെ. ജയിലിൽ കഴിയുന്ന വ്യക്തിക്ക് ഇടപെടാനാകുമോ. ജയിലിൽ നിന്ന് നടന്ന നീക്കമാണത്. ടി പി കേസ് പ്രതികൾക്ക് വലിയ സ്വാധീനമുണ്ട്. സർക്കാർ നടപടികൾ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് വധ ഭീഷണി മുഴക്കി കൊണ്ടുളള ഊമക്കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തിൽ എഴുതിയിട്ടുണ്ട്.
കോഴിക്കോടു നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാം ഇതെന്നാണ് കത്തിനെക്കുറിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.