video
play-sharp-fill
തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ മരം വീണ് വൈദ്യുതി ലൈൻ തകർന്നു: ലോക്കോപൈലറ്റ് സമയത്തിന് എത്തിയില്ല;  കോട്ടയം – കൊല്ലം പാസഞ്ചർ ഒരു മണിക്കൂറോളം വൈകി: വേണാട് വൈകിയോടുന്നത് രണ്ടു മണിക്കൂറിലേറെ; മഴയിൽ താറുമാറായി ട്രെയിൻ ഗതാഗതം

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ മരം വീണ് വൈദ്യുതി ലൈൻ തകർന്നു: ലോക്കോപൈലറ്റ് സമയത്തിന് എത്തിയില്ല; കോട്ടയം – കൊല്ലം പാസഞ്ചർ ഒരു മണിക്കൂറോളം വൈകി: വേണാട് വൈകിയോടുന്നത് രണ്ടു മണിക്കൂറിലേറെ; മഴയിൽ താറുമാറായി ട്രെയിൻ ഗതാഗതം

സ്വന്തം ലേഖകൻ
കോട്ടയം: തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി വീണതോടെ മധ്യകേരളത്തിലെ ട്രെയിൻ ഗതാഗതം താറുമാറായി. ഇതിനിടെ ലോക്കോപൈലറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്താൻ വൈകിയതോടെ കോട്ടയം – കൊല്ലം പാസഞ്ചർ ട്രെയിൻ പുറപ്പെടാൻ വൈകിയത് ഒരു മണിക്കൂറിലേറെ. ഇതിനിടെ വേണാട് എക്‌സ്പ്രസ് രണ്ടുമണിക്കൂറിലേറെ വൈകിയോടിയത് യാത്രക്കാരെ വലിച്ചു. കനത്ത മഴയും കാറ്റിനെയും തുടർന്ന് മധ്യകേരളത്തിലെ ട്രെയിൻ ഗതാഗതം ഏതാണ്ട് പൂർണമായും താറുമാറായ അവസ്ഥയിലാണ്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് തൃശൂർ റെയിൽവേ സ്‌റ്റേഷനു സമീപം ട്രാക്കിലേയ്ക്ക് മരം വീഴുകയായിരുന്നു. മരം വീണതോടെ ട്രെയിൻ കടന്നു പോകുന്നതിനായി സ്ഥാപിച്ചിരുന്ന വൈദ്യുതി ലൈൻ പൊട്ടി റോഡിലേയ്ക്ക് വീണു. ഇതോടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. മധ്യകേരളത്തിലേയ്ക്കുള്ള ട്രെയിനുകളെയെല്ലാം ഈ അപകടം ബാധിച്ചു. ഇതേ തുടർന്ന് ഷൊർണ്ണൂർ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് രണ്ടു മണിക്കൂറിലേറെയാണ് വൈകിയോടിയത്.
ഇതിനിടെയാണ് അകാരണമായി കോട്ടയം – കൊല്ലം പാസഞ്ചർ വൈകിയത്. കോട്ടയം റെയിൽവേ സ്‌റ്റേഷനനിൽ നിന്നും വൈകിട്ട് 5.45 നാണ് പാസഞ്ചർ പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, ഉച്ചയ്ക്ക് 1.45 ന് മാത്രം റെയിൽവേ സ്റ്റേഷനിൽ മടങ്ങിയെത്തിയ പാസഞ്ചറിന്റെ ലോക്കോ പൈലറ്റ് ആറു മണിക്കൂർ വിശ്രമത്തിന് ശേഷം മാത്രമേ ട്രെയിനിൽ രണ്ടാം ട്രിപ്പിനായി പുറപ്പെടാവൂ എന്നായിരുന്നു ചട്ടം. ഇതേ തുടർന്ന് ട്രെയിൻ ഏഴിന് മാത്രമേ കോട്ടയം സ്‌റ്റേഷനിൽ നിന്നും പുറപ്പെടൂ എന്ന് അറിയിച്ചു. ഇതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് എത്തി. സ്റ്റേഷൻ മാസ്റ്റർ ഓഫിസ് ഉപരോധിക്കാൻ യാത്രക്കാർ എത്തി. തുടർന്ന് ഏഴു മണിയോടെ ട്രെയിൻ യാത്ര ആരംഭിക്കും എന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.