video
play-sharp-fill
വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിലെ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിക്കണം; തേര്‍ഡ് ഐ ന്യൂസിന്റെ ഹര്‍ജി 27ലേക്ക് മാറ്റി; 26ന് സര്‍വ്വകക്ഷിയോഗം നടക്കുന്നുവെന്നും അതുവരെ സമയം വേണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിലെ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിക്കണം; തേര്‍ഡ് ഐ ന്യൂസിന്റെ ഹര്‍ജി 27ലേക്ക് മാറ്റി; 26ന് സര്‍വ്വകക്ഷിയോഗം നടക്കുന്നുവെന്നും അതുവരെ സമയം വേണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു

സ്വന്തം ലേഖകന്‍

കോട്ടയം: വോട്ടെണ്ണന്നല്‍ ദിനമായ മെയ് രണ്ടിന് ആഹ്‌ളാദപ്രകടനവും പൊതുയോഗവും ആഘോഷ പരിപാടികളും നിരോധിക്കണമെന്നും, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും, പരിസരത്തും, സ്ഥാനാര്‍ത്ഥികളും, ബൂത്ത് ഏജന്റുമാരും, ഉദ്യോഗസ്ഥരും, മാധ്യമ പ്രവര്‍ത്തകരുമൊഴികെ മറ്റുള്ളവരെ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട്, പൊതുപ്രവര്‍ത്തകനും തേര്‍ഡ് ഐ ന്യൂസ് ചീഫ് എഡിറ്ററുമായ ഏ.കെ ശ്രീകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് 27ലേക്ക് മാറ്റി.

 

26ാം തീയതി സര്‍വ്വകക്ഷിയോഗം നടക്കുന്നുണ്ടെന്നും അതുവരെ സമയം വേണമെന്നും മുഘ്യമന്ത്രിയുടെ ഓഫീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് 27ാം തീയതിയിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകുമാറിന് വേണ്ടി അഡ്വ കെ. രാജേഷ് കണ്ണൻ ഹാജരായി

 

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് കൊവിഡ് കണക്ക് പ്രതിദിനം 1500 ല്‍ താഴെയായിരുന്നു. എന്നാല്‍ , വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കോവിഡ് പ്രതിദിന കണക്ക് കുതിച്ചുയര്‍ന്നു.

ഇന്നലെ മാത്രം 26995 പേര്‍ക്ക് കോവിഡ് ബാധയുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് പ്രചാരണം നടന്നത്.