video
play-sharp-fill

2024ന് വിട…! പുതുവര്‍ഷം പിറന്നു ; പ്രതീക്ഷകളോടെ ലോകം ; പുതുവര്‍ഷത്തെ വരവേറ്റ് നാടും നഗരവും ; പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ് ; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ പുതുവത്സരാശംസകൾ….!

2024ന് വിട…! പുതുവര്‍ഷം പിറന്നു ; പ്രതീക്ഷകളോടെ ലോകം ; പുതുവര്‍ഷത്തെ വരവേറ്റ് നാടും നഗരവും ; പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ് ; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ പുതുവത്സരാശംസകൾ….!

Spread the love

പുത്തന്‍ പ്രതീക്ഷകളുമായി രാജ്യത്ത് 2025 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്.

പാട്ടും നൃത്തവുമായി ആഘോഷത്തോടെ 2025നെ വരവേറ്റ് ലോകം. നാടെങ്ങും ആഘോഷത്തിമിര്‍പ്പ്. ബീച്ചുകളിലും ആഘോഷകേന്ദ്രങ്ങളിലും ഒഴുകിയെത്തി ജനം. കേരളത്തിൽ കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. രാജ്യത്തെങ്ങും പുതുവര്‍ഷത്തെ വരവേറ്റ് വന്‍ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.

ലോകം കണ്ണുനട്ട് കാത്തിരുന്നപ്പോൾ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ ആഘോഷം. ഗ്രീൻവിച്ച് സമയത്തേക്കാൾ 14 മണിക്കൂർ മുന്നിലായിരുന്നു ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിരിബാത്തിക്ക് ശേഷം ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരം ആഘോഷിച്ചു. ജനുവരി ഒന്നിന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30 ന് പുതുവര്‍ഷമെത്തുന്ന അമേരിക്കയിലെ ബേക്കര്‍ ദ്വീപിലാണ് അവസാനത്തെ ആഘോഷം.

എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ പുതുവത്സരാശംസകൾ….!