video
play-sharp-fill

Friday, May 23, 2025
HomeLocalKottayamആടിത്തിമർത്ത് കോട്ടയം നഗരം; തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുവൽസരാഘോഷം കോട്ടയം നഗരം...

ആടിത്തിമർത്ത് കോട്ടയം നഗരം; തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുവൽസരാഘോഷം കോട്ടയം നഗരം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരമായി മാറി; തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ; സോഷ്യൽ മീഡിയ ലൈവിലൂടെ പുതുവത്സരാഘോഷം കണ്ടത് 1.75 ലക്ഷത്തിലധികം ആളുകൾ; പുതുവൽസരാഘോഷം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കോട്ടയംകാർ; ദൃശ്യങ്ങൾ കാണാം

Spread the love

കോട്ടയം: തിരുനക്കരയപ്പന്റെ മണ്ണിൽ അരങ്ങേറിയ പുതുവൽസരാഘോഷം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കോട്ടയംകാർ.
തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുവൽസരാഘോഷം കോട്ടയം നഗരം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരമായി മാറി.

തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. നൂറ് കണക്കിന് കുടുംബങ്ങളാണ് ആഘോഷത്തിമർപ്പിൽ ആറാടിയത് പുതുവത്സരാഘോഷത്തിന് ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, 32 കലാകാരന്മാർ ചേർന്നൊരുക്കിയ ഫ്യൂഷൻ ചെണ്ട, ഗിന്നസ് ജേതാവ് അബീഷിൻ്റെ തകർപ്പൻ പ്രകടനങ്ങൾ, കോമഡിഷോ, പാപ്പാഞ്ഞിയെ കത്തിക്കൽ
തുടങ്ങിയ പരിപാടികളാണ് തിരുനക്കര മൈതാനത്ത് അരങ്ങേറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് തിരുനക്കര മൈതാനത്ത് പൊലീസ് ഒരുക്കിയിയത്.

തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുവൽസരാഘോഷത്തിന് ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്,
ജെഎൻ ഫിഷറീസ് കോട്ടയം, കാരിത്താസ് ഹോസ്പിറ്റൽ, ലക്ഷ്മി സിൽക്സ് കോട്ടയം, ശബ്ദ ഹിയറിങ് എയ്ഡ് സെൻ്റർ കോട്ടയം, പുളിമൂട്ടിൽ സിൽക്സ് കോട്ടയം, എസ് എച്ച് മെഡിക്കൽ സെൻ്റർ കോട്ടയം, ബിരിയാണി ഹട്ട് കോട്ടയം, ബൂസ്റ്റർ ചായ കോട്ടയം, ഡയനോവ ലാബ് കോട്ടയം, കൊട്ടാരം ബേക്കറി,
ഇമേജ് ക്രിയേറ്റീവ് എഡ്യൂക്കേഷൻ കോട്ടയം,
ലിറ്റിൽ ബൈറ്റ്സ് ബേക്കറി,
നടുവത്ര ട്രേഡേഴ്സ് ചങ്ങനാശ്ശേരി,
ആർടെക്സ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ചങ്ങനാശ്ശേരി,
മിഡാസ് മൈലേജ് കോട്ടയം,
ആഞ്ജനേയ കളരി മർമ്മ ചികിത്സാലയം നാട്ടകം, പൂവേലിൽ ഗോൾഡ്
തുടങ്ങിയ സ്ഥാപനങ്ങളുടേയും പങ്കാളിത്തമുണ്ടായിരുന്നു.

പുതുവൽസരമായിട്ടും യാതൊരുവിധ തല്ലും ബഹളവും ഇല്ലാതെ ആഘോഷം സംഘടിപ്പിച്ചതിന് തേർഡ് ഐ ന്യൂസിന് നന്ദി പറഞ്ഞത് നിരവധി കുടുംബങ്ങളാണ്.
സുരക്ഷിതമായി കുടുംബത്തോടൊപ്പമെത്തി പുതുവത്സരം ആഘോഷിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയത്തെ നൂറ് കണക്കിന് കുടുംബങ്ങൾ.

പുലർച്ചെ കൃത്യം 12 മണിക്ക് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറും, അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചനും ചേർന്ന് പാപ്പാഞ്ഞിക്ക് തീ കത്തിച്ചതോടെ ആഷോഷത്തിമർപ്പാണ് തിരുനക്കര കണ്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments