
സ്വന്തം ലേഖകന്‍
കോട്ടയം: തിരുനക്കരയപ്പന്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ “യ്ക്ക് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം .തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഇന്ന് തിരുനക്കര മൈതാനത്ത് നടക്കും.
വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 മണി വരെയാണ് തകർപ്പൻ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ തിരുനക്കരയിൽ അരങ്ങൊരുങ്ങുന്നത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂവാറ്റുപുഴ ഭൈരവി ഓര്‍ക്കസ്ട്രയുടെ ഗാനമേള, സിനിമാ താരം രഞ്ജു ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ഏഷ്യാനെറ്റ് ഫെയിം കൂത്താട്ടുകുളം പോള്‍സണും ടീമും അവതരിപ്പിക്കുന്ന കോമഡി ഷോ, ഫ്ളവേഴ്സ് ടിവി ഫെയിം ജിജോ ആലപ്പുഴയുടെ സിനിമാറ്റിക് ഡാന്‍സ്, ഏഷ്യാനെറ്റ് കോമഡി ഷോ, കോട്ടയം കോമഡിഷോ ടീമുകൾ അവതരിപ്പിക്കുന്ന ഫിഗര്‍ ഷോ, സ്കിറ്റുകള്‍ തുടങ്ങിയ കലാപരിപാടികളാണ് വേദിയില്‍ അവതരിപ്പിക്കുക.
കോവിഡിന് ശേഷമെത്തുന്ന പുതുവത്സരം തേര്‍ഡ് ഐ ന്യൂസ് -അച്ചായന്‍സ് ഗോള്‍ഡ് പുതുവത്സരാഘോഷങ്ങളോടൊപ്പം ആഘോഷിക്കാന്‍ എല്ലാവരേയും തിരുനക്കരയിലേക്ക് ക്ഷണിക്കുകയാണ്. തിരുനക്കര മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും ഓര്‍മ്മിപ്പിക്കുന്നു !!
കോട്ടയം ഡിവൈഎസ്പിയുടേയും വെസ്റ്റ് എസ്എച്ച്ഒയുടേയും
നേതൃത്വത്തിൽ കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്.
കുടുംബമായെത്തി സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക…!
പ്രവേശനം സൗജന്യം !!