
മലയാളികളെ കബളിപ്പിച്ച് റെയിൽവേ….! എറണാകുളം – ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് എന്നത് ഇനിയും സ്വപ്നമായി അവശേഷിക്കും; മൂന്നാം വന്ദേഭാരത് കേരളത്തിന് നഷ്ടമായെന്നുറപ്പായി; ട്രെയിൻ മംഗളുരൂ – ഗോവ റൂട്ടില്‍ സർവീസ് നടത്തുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുൻപ് കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് കേരളത്തിന് നഷ്ടമായി.
എറണാകുളം – ബംഗളൂരു റൂട്ടില്‍ സർവീസ് നടത്താനെത്തിച്ച വന്ദേഭാരത് ട്രെയിൻ നാലു മാസമായി കൊല്ലം റയില്‍വെ സ്റ്റേഷനില്‍ വെറുതെ കിടക്കുകയായിരുന്നു.
ഇന്നലെ സ്പെഷ്യല്‍ ട്രെയിനായി സർവീസ് നടത്തി മംഗലാപുരത്തേക്ക് കൊണ്ടുപോയ ഈ ട്രെയിൻ മംഗളുരൂ – ഗോവ റൂട്ടില്‍ സർവീസ് നടത്തുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു എറണാകുളം – ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് എന്നത്. ഇതിനായാണ് പുതിയ വന്ദേഭാരത് കേരളത്തിലേക്ക് എത്തിച്ചത് എന്നായിരുന്നു റയില്‍വെ ഉദ്യോഗസ്ഥർ നല്‍കിയ സൂചനയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഉത്സവ സീസണുകളിലും വാരാന്ത്യങ്ങളിലും ഇരട്ടിപ്പണം വരെ ഈടാക്കുന്ന സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണ് കേരളത്തിന് മൂന്നാം വന്ദേഭാരത് നഷ്ടമാക്കിയത് എന്ന ആരോപണവും ഉയരുന്നുണ്ട്.