
സംസ്ഥാനത്ത് ഇത്തവണയും പ്രളയത്തിന് സാധ്യത ; കൊവിഡിന് പിന്നാലെ വരുന്ന വെള്ളപ്പൊക്കത്തിനെ പ്രതിരോധിക്കാൻ മാർഗരേഖയുമായി സംസ്ഥാന സർക്കാർ : നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഇത്തവണയും വെള്ളപ്പൊക്കത്തിന് സാധ്യതയെനമന്ന് മുന്നറിയിപ്പ്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ മുന്നൊരുക്കത്തിന് മാർഗരേഖ തയ്യാറാക്കി സംസ്ഥാന സർക്കാർ.
വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ അണക്കെട്ടുകൾ തുറന്നുവിടുന്നതിനുള്ള മാനദണ്ഡം കർശനമായി പാലിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. വെള്ളപ്പൊക്കമുള്ളതിനാൽ എല്ലാ അണക്കെട്ടുകളിലേയും ജലനിരപ്പും, ഏത് സാഹചര്യത്തിൽ അണക്കെട്ട് തുറക്കേണ്ടി വരുമെന്നതുമടക്കമുള്ള വിവരങ്ങൾ ജൂൺ പത്തിന് മുൻപ് തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലസേചന വകുപ്പ്,കെ.എസ്.ഇ.ബിയും എല്ലാ ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിക്ക് ക്രോഡീകരിച്ച റിപ്പോർട്ട് കൈമാറണം.കൂടാതെ മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മാത്രം അണക്കെട്ടുകൾ തുറന്നുവിടണം.
വെള്ളപ്പൊക്കമുണ്ടായാൽ അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനുള്ള സന്നദ്ധ പ്രവർത്തകരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കണമന്നെും ഇത് പൊലീസിനും അഗ്‌നിസുരക്ഷാ വകുപ്പിനും കൈമാറണമെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗരേഖയിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷവും പ്രളയദുരന്തമുണ്ടായി. കൊവിഡ് ഭിഷണിയുടെ പശ്ചാത്തലത്തിൽ മഴക്കാല ദുരന്ത പ്രതിരോധത്തിന് സാമൂഹിക അകലം ഉറപ്പ് വരുത്തണം. അതുകൊണ്ട് തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാല് വ്യത്യസ്ത ക്യാമ്പുകൾ ഒരുക്കണമെന്നും സംസ്ഥാന സർക്കാർ നൽകിയ മാർഗ നിർദ്ദേശത്തിലുണ്ട്.