
തേർഡ് ഐ ബ്യൂറോ
കോട്ടയം: തേര്‍ഡ് ഐ ന്യൂസും ഡിജിറ്റൽ വ്യാപാര രംഗത്തെ മുൻനിരക്കാരായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടും ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയിക്ക് എൽ.ഇ.ഡി ടി.വി സമ്മാനിച്ചു.
കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി അമീനാണ് ഓക്സിജൻ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് സിഇഒ ഷിജോ കെ തോമസും , തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറും ചേർന്ന് ടി.വി സമ്മാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മാസം നീണ്ടു നിന്ന മത്സരത്തിൽ ആയിരക്കണക്കിന് വായനക്കാരാണ് സജീവമായി പങ്കെടുത്തത്. ഇവരിൽ നിന്നാണ് ശരിയുത്തരം നല്കിയവരെ നറക്കെടുപ്പിലൂടെ വിജയിയായി തിരഞ്ഞെടുത്തത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിലാണ് അമീൻ ടിവി ഏറ്റുവാങ്ങിയത്. കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും വിജയികളെ കൃത്യമായി പ്രവചിക്കുന്നവർക്ക് എൽ ഇ ഡി ടിവി നല്കും എന്നാതായിരുന്നു മൽസരം.



