play-sharp-fill
കോട്ടയത്തിന്റെ ഓണാഘോഷം മാമ്മൻ മാപ്പിള ഹാളിൽ തകർത്താടി; വനിതകളുടെ ശിങ്കാരിമേളവും, എം ജി ശ്രീകുമാർ മ്യൂസിക് അക്കാദമിയുടെ സംഗീത വിരുന്നിനുമൊപ്പം സിനിമാതാരം സമീക്ഷയും, ജൂനിയർ ജഗദീഷും, ജൂനിയർ ജയനും, സന്തോഷ് കലാഭവനും, മാജിക് ഷോയുമായി ബേബിഫിദയും, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജീൻസ് ഗോപിനാഥും  വേദി കൈയ്യടക്കി; കോട്ടയം നഗരസഭയിലെ  മികച്ച കൗൺസിലർമാർക്ക് സഹകരണമന്ത്രി വി.എൻ വാസവൻ പുരസ്കാരം സമ്മാനിച്ചു

കോട്ടയത്തിന്റെ ഓണാഘോഷം മാമ്മൻ മാപ്പിള ഹാളിൽ തകർത്താടി; വനിതകളുടെ ശിങ്കാരിമേളവും, എം ജി ശ്രീകുമാർ മ്യൂസിക് അക്കാദമിയുടെ സംഗീത വിരുന്നിനുമൊപ്പം സിനിമാതാരം സമീക്ഷയും, ജൂനിയർ ജഗദീഷും, ജൂനിയർ ജയനും, സന്തോഷ് കലാഭവനും, മാജിക് ഷോയുമായി ബേബിഫിദയും, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജീൻസ് ഗോപിനാഥും വേദി കൈയ്യടക്കി; കോട്ടയം നഗരസഭയിലെ മികച്ച കൗൺസിലർമാർക്ക് സഹകരണമന്ത്രി വി.എൻ വാസവൻ പുരസ്കാരം സമ്മാനിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: തേർഡ് ഐ ന്യൂസിന്റെ ഓണാഘോഷം മാമ്മൻ മാപ്പിള ഹാളിൽ നടന്നു. വനിതകളുടെ ശിങ്കാരിമേളവും, എം ജി ശ്രീകുമാർ മ്യൂസിക് അക്കാദമിയുടെ സംഗീത വിരുന്നിനുമൊപ്പം സിനിമാതാരം സമീക്ഷയും, ജൂനിയർ ജഗദീഷും, ജൂനിയർ ജയനും, സന്തോഷ് കലാഭവനും, മാജിക് ഷോയുമായി ബേബിഫിദയും, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജീൻസ് ഗോപിനാഥും വേദിയിൽ തകർത്താടി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗം സഹകരണ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തേർഡ് ഐ ന്യൂസ് മുഖം നോക്കാതെ വാർത്ത എഴുതുന്ന മാധ്യമമാണെന്നും അസൂയാവഹമായ വളർച്ചയാണ് തേർഡ് ഐ കൈവരിച്ചിട്ടുള്ളതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.



തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോമസ് ചാഴികാടൻ എംപി, കോട്ടയം നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, സിപിഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയംഗം അസീസ് കുമാരനെല്ലൂർ തുടങ്ങിയവർ ഓണാശംസ നേർന്ന് കൊണ്ട് സംസാരിച്ചു.

തുടർന്ന് കോട്ടയം നഗരസഭയിലെ മികച്ച പത്ത് കൗൺസിലർമാരെ കണ്ടെത്താൻ തേർഡ് ഐ ന്യൂസ് നടത്തിയ ജനകീയ സർവ്വേയിലെ വിജയികളെ യോഗത്തിൽ സഹകരണമന്ത്രി വി എൻ വാസവൻ ആദരിച്ചു

സാബു മാത്യു, സിന്ധു ജയകുമാർ, ബിജുകുമാർ പാറയ്ക്കൽ, ജയകൃഷ്ണൻ, ജാൻസി ജേക്കബ്, അഡ്വ. ടോം കോര അഞ്ചേരിൽ, എം പി സന്തോഷ്കുമാർ , എൻ എൻ വിനോദ്
പി ഡി സുരേഷ്,
ധന്യ ഗിരീഷ് തുടങ്ങിയ കൗൺസിലർ മാരാണ് പുരസ്കാരത്തിന് അർഹരായത്.

ഷൈനി ഫിലിപ്പ്, സിൻസി പറേൽ, സരസമ്മാൾ, വിനു ആർ മോഹൻ , ബിന്ദു സന്തോഷ് കുമാർ , ജയമോൾ , ദീപാമോൾ , ജിബി ജോൺ , എം എ ഷാജി, ശങ്കരൻ, സി.ജി രജ്ജിത്, റീബാ വർക്കി, ഷീനാ ബിനു, അനിൽകുമാർ തുടങ്ങിയ കൗൺസിലർമാരും മികച്ച റേറ്റിംഗ് നേടി.

നഗരസഭയിലെ എക്കാലത്തേയും മികച്ച പ്രതിപക്ഷ നേതാവായി അഡ്വ.ഷീജാ അനിലും പുരസ്കാരത്തിന് അർഹയായി.

കോട്ടയം ജില്ലയിൽ ജനിച്ച് വളർന്നതും കേരളമൊട്ടാകെ ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചതുമായ ഷിജോ കെ തോമസ് (ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് സി.ഇ.ഒ) ടോണി വർക്കിച്ചനേയും ( അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ) യോഗത്തിൽ സഹകരണ മന്ത്രി പുരസ്കാരം നല്കി ആദരിച്ചു

തുടർന്ന് നഗരസഭാ പരിധിയിൽ താമസിക്കുന്നതും ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടതുമായ നുറ്റി നാല്പത്തിരണ്ട് പേർക്ക് നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യനും അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനും ചേർന്ന് ഓണപുടവ സമ്മാനിച്ചു.

സഹകരണ മന്ത്രി ശ്രീ വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ,
തോമസ് ചാഴികാടൻ എംപി, നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, സിപിഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയംഗം അസീസ് കുമാരനെല്ലൂർ, സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി അജിതാ ഗോപകുമാർ തുടങ്ങിയവർക്ക് തേർഡ് ഐ ന്യൂസിന്റെ ഉപഹാരം ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ നല്കി. ഉത്രാടപാച്ചിലിനിടയിലും നൂറ് കണക്കിന് പേരാണ് തേർഡ് ഐ യുടെ ഓണാഘോഷത്തിൽ പങ്കെടുക്കാനായി മാമ്മൻ മാപ്പിള ഹാളിലേക്ക് എത്തിയത്.