video
play-sharp-fill
തേർഡ് ഐ ന്യൂസ് ലൈവ് എറണാകുളം ജില്ലാ ബ്യൂറോ പാലാരിവട്ടത്ത് പ്രവർത്തനം ആരംഭിച്ചു

തേർഡ് ഐ ന്യൂസ് ലൈവ് എറണാകുളം ജില്ലാ ബ്യൂറോ പാലാരിവട്ടത്ത് പ്രവർത്തനം ആരംഭിച്ചു

എറണാകുളം : തേർഡ് ഐ ന്യൂസ് ലൈവ് എറണാകുളം ജില്ലാ ബ്യൂറോ പാലാരിവട്ടത്ത് പ്രീമിയർ ടവറിൽ പ്രവർത്തനം ആരംഭിച്ചു.

രാവിലെ തേർഡ് ഐ ന്യൂസ് ജീവനക്കാർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

തേർഡ് ഐ ന്യൂസിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എറണാകുളം ബ്യൂറോ ആരംഭിച്ചത്. താമസിയാതെ കോഴിക്കോട്, തിരുവനന്തപുരം ബ്യൂറോകളും ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വാർത്തകൾ ഏറ്റവും വേഗത്തിൽ തത്സമയം വായനക്കാരിൽ എത്തിക്കുന്നതിനുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടെ ഓഫീസിൽ പ്രവർത്തന സജ്ജമാണ്.

കഴിഞ്ഞ മാർച്ച് 3-നാണ് കോട്ടയത്തെ പുതിയ ഓഫീസ് സഹകരണ, തുറമുഖ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തത്. കോട്ടയത്ത് ശാസ്ത്രീ റോഡിൽ എക്സൽ ബിൽഡിംഗിലാണ് തേർഡ് ഐ യുടെ അഡ്മിനിസ്ട്രേഷൻ ഓഫീസ് പ്രവർത്തിക്കുന്നത്

നഗരസഭാ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ‘വിവിധ രാഷ്ട്രീയ നേതാക്കളായ ജോസ് കെ.മാണി എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, അഡ്വ.കെ. അനിൽ കുമാർ , മുൻ എംപി തോമസ് ചാഴികാടൻ തുടങ്ങിയവർ അഡ്മിനിസ്ട്രേഷൻ ഓഫീസിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

എന്നാൽ എറണാകുളം ഓഫീസ് ജീവനക്കാർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചാൽ മതിയെന്ന് ചീഫ് എഡിറ്റർ എ.കെ.ശ്രീകുമാർ നിർദേശിച്ചു. ഇതനുസരിച്ചാണ് എറണാകുളം ബ്യൂറോ ജീവനക്കാർ ചേർന്ന് രാവിലെ ഉദ്ഘാടനം ചെയ്തത്.

Tags :